മദ്യപിച്ച് ഓട്ടോയിൽ യാത്ര: കസ്റ്റഡിയിൽ എടുത്തയാളെ പോലീസ് തല്ലിച്ചതച്ചു! ബോധം വന്നപ്പോള്‍ പ്രതി!
തിരുവനന്തപുരം: മദ്യപിച്ചെന്ന് ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോയാത്രക്കാരനെ കള്ളക്കേസിൽ കുടുക്കി റിമാന്റ് ചെയ്തതായി പരാതി. പൊലീസ് സ്റ്റേഷനില്‍ കൈയ്യും കാലും കെട്ടിയിട്ട് നടത്തിയ മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ മജിസ്ട്രേറ്റിട്ടിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെണ്‍പാലവട്ടം ശിവാനന്ദം റോഡ് തോപ്പിനകം റാണിഭവനില്‍ രഞ്ജിത്തിനെയാണ് പൊലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച വൈകുന്നേരം ഉള്ളൂരിനു സമീപമാണ് സംഭവം. സുഹൃത്തിന്റെ ഓട്ടോറിക്ഷയില്‍ യാത്രചെയ്യവെ, വാഹനപരിശോധനയ്ക്കിടെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് മദ്യപിച്ചെന്ന കാരണത്താല്‍ പിടികൂടിയ രഞ്ജിത്തിനെ സ്റ്റേഷനിലെത്തിച്ചത്. സാധാരണ മദ്യപിച്ച് വാഹനമോടിച്ചാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെല്ലാം മാറ്റിവച്ച് സ്റ്റേഷനില്‍ ജി ഡി ചാര്‍ജ് വഹിച്ചിരുന്ന പൊലീസുകാരന് ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവറെ പറഞ്ഞുവിട്ടശേഷം അസഭ്യം വിളിച്ച് ചാടിയെഴുന്നേറ്റ് രഞ്ജിത്തിനെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

ക്രൂരമായ മര്ദനമുറകള്ക്കുശേഷം കെട്ടഴിച്ചതോടെ ഇയാള്‍ കുഴഞ്ഞവീണു. മദ്യലഹരിയിലായിരുന്ന ഇയാൾ സ്റ്റഷനിൽ വെച്ച് ജി.ഡി ചാർജിലുണ്ടായിരുന്ന പൊലീസ്കാരനെ ആക്രമിച്ചെന്ന കേസ് എടുത്ത ശേഷം തുടര്‍ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേട്ടിനോട് രഞ്ജിത്ത് പൊലീസ് മര്‍ദനത്തെക്കുറിച്ച് പരാതി പറയുകയും ചെയ്തു. രഞ്ജിത്തിന്റെ ആരോഗ്യനില മോശമാണെന്നു കണ്ട മജിസ്ട്രേട്ട് ഉടനെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications