കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനത്തിന് മുമ്പ് സുഹൃത്തുക്കളായിരുന്നു; മദ്യം കഴിച്ചപ്പോള്‍ ശത്രുവായി, കുത്തികൊല്ലുകയും ചെയ്തു

  • By അക്ഷയ്‌
Google Oneindia Malayalam News

കൊല്ലം: മദ്യപാനത്തിനിടെ സുഹൃത്തിനെ കഴുത്തറത്ത് കൊന്നു. മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശാസ്താംകോട്ട പടിഞ്ഞാറെ കല്ലട കണത്താര്‍കുന്നം മാവേലിപണിയില്‍ ഗോപകുമാര്‍(38) അണ് മരണപ്പെട്ടത്.

ശാസ്താംകോട്ട പള്ളിശേരിക്കല്‍ തുരുത്തിയില്‍ തെക്കതില്‍ പ്രകാശിന്റെ വീട്ടിലെ മദ്യപാനത്തിനിടെയാണ് ഗോപകുമാര്‍ കൊല്ലപ്പെട്ടത്. പ്രകാശ്, ഗോപകുമാര്‍, രാജേഷ് എന്നിവര്‍ ഒരുമിച്ചായിരുന്നു മദ്യപിച്ചിരുന്നത്. ഒരു സിഗരറ്റ് വാങ്ങി തിരിച്ചുവന്നപ്പോഴാണ് ഗോപകുമാറിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടത് പ്രതകാശ് കണ്ടത്. ഗോപകുമാര്‍ കഴുത്തില്‍ മുറിവേറ്റ് കിടക്കുന്നുവെന്ന വിവരം പ്രകാശാണ് പോലീസ് സ്‌റ്റേഷനിലെത്തി അറിയിച്ചത്.

Liquor

ഗോപകുമാറിന്റെ ബൈക്കില്‍ രാജേഷ് പുറത്തേക്ക് പോകുന്നത് കണ്ടുവെന്നും അകത്ത് കയറി നോക്കിയപ്പോള്‍ ഗോപകുമാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നെന്നും പ്രകാശ് പോലീസിന് മൊഴി നല്‍കി. എന്നാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഗോപകുമാര്‍ മരിച്ചിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ നിന്ന് സമീപത്തുള്ള കടത്തിണ്ണയില്‍ വച്ച് രാജേഷിനെ പോലീസ് പിടികൂടി.

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ഗ്ലാസ് ചീളുകൊണ്ട് ഗോപകുമാറിന്റെ കഴുത്തില്‍ രാജേഷ് കുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് അടുത്തിടെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ വ്യക്തിയാണ് രാജേഷ്. പ്രകാശിന്റെ വീട്ടിലാണ് മൂവരും സ്ഥിരമായി മദ്യപിക്കാന്‍ ഒത്തു കൂടുന്നത്.

English summary
Drunken man kills his friend at Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X