Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണക്ക മീനോ മാലിന്യമോ...!!! ഉണ്ടാക്കുന്നത് കണ്ടാൽ ചർദ്ദിയ്ക്കും !! വീഡിയോ

കേരളത്തിലേക്ക് പ്രധാനമായും ഉണക്കമീൻ എത്തുന്നത് നാഗപട്ടണത്ത് നിന്നാണ്

തിരുവനന്തപുരം: ഉണക്കമീന്‍ എന്ന പേരില്‍ കേരളത്തില്‍ വിറ്റഴിയ്ക്കപ്പെടുന്നത് കൊടും മാലിന്യമെന്ന് റിപ്പോര്‍ട്ട്. വൃത്തിഹീനമായ സാഹചര്യത്തില്‍ സംസ്‌ക്കരിച്ച് എടുത്ത മീനാണ് തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്ത് നിന്നും കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത്.

Dry Fish


കോട്ടയത്ത് വളര്‍ത്തുനായ ഉണക്ക മീന്‍ കഴിച്ച് വളര്‍ത്തുനായ ചത്തതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടിലെ നാഗപട്ടണം തുറമുഖത്ത് നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഉണക്ക്മീന്‍ എത്തുന്നത് എന്ന് വ്യക്തമായി. ഇവിടെ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് മീന്‍ സംസ്‌ക്കരിക്കുന്നത്.

നല്ല മീന്‍ കയറ്റി അയച്ച ശേഷം ചീഞ്ഞ മീനുകളാണ് ഉണക്ക മീനാക്കി മാറ്റുന്നത്. ഇത് ഓടകളിലെയും മാലിന്യം നിറഞ്ഞ കുളങ്ങളിലെയും വെള്ളത്തില്‍ കഴുകുന്നു. ഈച്ചയും പുഴുക്കളും ഉള്ള സ്ഥല്താണ് ഉണക്കാന്‍ ഇടുന്നത്. ഇതിന് സമീപത്ത് തന്നെ മനുഷ്യ വിസര്‍ജ്ജവും കാണാം.

മീന്‍ ഉണങ്ങിയ ശേഷം വലിയ ലോറികളില്‍ ആക്കി കേരളത്തിലേക്ക് എത്തിയ്ക്കുന്നു. നന്നായി കഴുകാതെ ഉണക്കമീന്‍ ഉപയോഗിയ്ക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വിശദമായ വീഡിയോ കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+