കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ബസ് അപകടം: 17 പേരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം ദിര്‍ഹം വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

Google Oneindia Malayalam News

ദുബായ്: ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് ദുബായിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട മലയാളികള്‍ ഉള്‍പ്പടേയുള്ള 17 പേരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശ് 37.25 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് ദുബായ് ട്രാഫിക് കോടതിയുടെ വിധി. ബസ് ഡ്രൈവറായ ഒമാനി പൗരന് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ശിക്ഷ അനുഭവിച്ച ശേഷം 53 കാരനായ ഡ്രൈവറെ യുഎഎയില്‍ നിന്ന് നാടുകടത്താനും 50000 ദിര്‍ഹം പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്.

<strong>മഹാരാജാസിലെ അഭിമന്യു സ്മാരകം: നിര്‍മ്മാണം അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ</strong>മഹാരാജാസിലെ അഭിമന്യു സ്മാരകം: നിര്‍മ്മാണം അനധികൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കേസില്‍ ഡ്രൈവര്‍ ആദ്യം കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും സ്റ്റീല്‍ തൂണ് സ്ഥാപിച്ചതിലെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദുബായില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

 court-

എന്നാല്‍ റോഡില്‍ രണ്ട് മുന്നറിയ്പ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. തൂണ്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര്‍ അകലെത്തന്നെ ആദ്യ ബോര്‍ഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. റോഡിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്‍ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

<strong> കര്‍ണാടകയില്‍ പ്ലാന്‍ ബി റെഡി; ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രം, ജെഡിഎസ് പിന്തുണ പുറത്തുനിന്ന്</strong> കര്‍ണാടകയില്‍ പ്ലാന്‍ ബി റെഡി; ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രം, ജെഡിഎസ് പിന്തുണ പുറത്തുനിന്ന്

ജൂണ്‍ ആറിന് ദുബായിക്ക് സമീപം ഷേഖ് മുഹമ്മദ് ബിന്‍ സിയാദ് റോഡില്‍ മെട്രോ സ്റ്റേഷന് സമീപമുള്ള അല്‍ റഷീദിയ എക്സിറ്റ് ട്രാഫിക് സിഗ്‌നലിന് സമീപത്താണ് അപകടമുണ്ടായത് അപകടമുണ്ടായത്. ഒമാനില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ചെറിയ പെരുന്നാള്‍ അവധി കഴിഞ്ഞ് വരികയായിരുന്ന ആളുകളുമായി സഞ്ചരിച്ച ബസ് സൈന്‍ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു.

English summary
dubai bus crash dh200000 blood money for each victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X