അമര്‍ അക്ബര്‍ ആന്‍റണിയിലെ രമേഷ് പിഷാരടിയെപ്പോലെ, 'നല്ലവനായ' യുവാവ് ദുബായില്‍ അറസ്റ്റില്‍
ദുബായ്: വീട് തന്നെ മയക്കു മരുന്ന് വില്‍പ്പന കേന്ദ്രമാക്കി മാറ്റിയ 24കാരന്‍ ദുബായില്‍ പിടിയിലായി. സ്വദേശിയായ ഇയാള്‍ വീട്ടിനുള്ളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി ഇവയ്ക്കുള്ളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. 6.4 കിലോഗ്രാം ഹെറോയിനാണ് യുവാവിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.
ജഫീലിയയിലെ വീട്ടിനുള്ളില്‍ ഗുളിക രൂപത്തില്‍ പ്‌ളാസ്റ്റിക്ക് ബാഗുകളിലാക്കി സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു ഹെറോയിന്‍. കര്‍ഷകനായ യുവാവ് മയക്കുമരുന്ന് വില്‍പ്പനയുടെ കേന്ദ്രമാക്കി തന്റെ വീട് മാറ്റിയെടുക്കുകയായിരുന്നു. ഒട്ടേറെ യുവാക്കളാണ് മയക്കുമരുന്നിനായി ഇവിടെ എത്തിയിരുന്നത്.

ആവശ്യക്കാര്‍ക്ക് ഹെറോയിന്‍ എത്തിച്ച് കൊടുക്കാനും യുവാവ് ശ്രമിച്ചിരുന്നു. വീട്ടില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിലാണ് വന്‍ തോതില്‍ ഹെറോയിന്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം 1864 പേരാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദുബായില്‍ അറസ്റ്റിലായത്.












Click it and Unblock the Notifications