Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദിഖിനെ മദ്യപാനിയാക്കിയ സൈബർ പോരാളികൾക്ക് എട്ടിന്റെ പണി, ഭാര്യയുടെ പരാതി ദുബായ് പോലീസിന്, കേസ്!

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണമാണ് നടക്കുന്നത്. മദ്യവിരുദ്ധ പ്രചാരണം നടത്തുന്ന ടി സിദ്ദിഖ് ദുബായില്‍ മദ്യപിച്ച് നടക്കുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരോപണം നിഷേധിച്ച് ടി സിദ്ദിഖ് രംഗത്ത് വന്നിരുന്നു പിന്നാലെ സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചരണത്തിന് എതിരെ സിദ്ദിഖിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്..

ടി സിദ്ദിഖിന്റെ ഭാര്യ പെരുത്തിയോട്ട് വളപ്പില്‍ ഷറഫുന്നീസയാണ് ദുബായ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി തന്നെയും കുടുംബത്തേയും അപമാനിച്ചുവെന്നാണ് പരാതി. ഷറഫുന്നീസയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബായ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുഎഇയില്‍ നിന്നുളള ചില ഐഡികള്‍ അടക്കം കുടുങ്ങിയേക്കും എന്നാണ് സൂചന.

t s

വീഡിയോ പ്രചരിപ്പിച്ച ചില അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ടി സിദ്ദിഖും പരാതി നല്‍കിയിട്ടുണ്ട്. ഓണാഘോഷങ്ങളുടെ ഭാഗമായി സിദ്ദിഖും കുടുംബാംഗങ്ങളും അടക്കം ദുബായില്‍ ഡെസെര്ട്ട് സഫാരി നടത്തുന്നതിനിടയിലുളള ലൈവ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

നിലത്ത് നിന്നും എഴുന്നേല്‍ക്കുന്നതിനിടെ സിദ്ദിഖ് കാല് തെന്നി വീഴാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല നടക്കുമ്പോള്‍ വീഴാന്‍ പോകുന്നതും കാണാം. ഇത് സിദ്ദിക് മദ്യപിച്ചത് കൊണ്ടാണ് എന്നാണ് ആരോപണം ഉയര്‍ന്നത്. താന്‍ മദ്യപാനിയാണ് എന്ന ദുഷ്പ്രചരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ടി സിദ്ദിഖ് ആരോപിച്ചു. താന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും ഇനി മദ്യപിക്കുകയില്ലെന്നും സിദ്ദിഖ് ഫേസ്ബുക്ക് വീഡിയോയില്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+