സ്ത്രീയെ മാംസമായി കണ്ടവര്‍; വിറ്റത് 50000 രൂപയ്ക്ക്!! ദുബായ്, ഷാര്‍ജ, മസ്‌കത്ത്, നടുക്കുന്ന പീഡനം
രക്ഷപ്പെട്ടാലും തിരിച്ചുപോരാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കുകയായിരുന്നു പ്രതികള്‍ ഇതിലൂടെ ചെയ്തത്.
മലയാളി യുവതികളെ പച്ച മാംസത്തിന് തുല്യമായി കണ്ട് ലൈംഗിക പീഡകര്‍ക്ക് എറിഞ്ഞുകൊടുത്ത സംഭവത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നടുക്കമാണ്. ഒന്നും രണ്ടുമല്ല അഞ്ഞൂറിലധികം സ്ത്രീകളെ. രക്ഷപ്പെട്ടത് വെറും പന്ത്രണ്ട് പേര്‍. ഇവരില്‍ മിക്കയാളുകളും മാനഹാനി ഭയന്ന് ഒന്നും പുറത്തുപറഞ്ഞില്ല. പരാതിയും നല്‍കാന്‍ മുന്നോട്ട് വന്നില്ല. ബാക്കിയുള്ളവര്‍ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ ഇരുണ്ട മുറികളില്‍ കാമവെറിയന്‍മാരുടെ ലൈംഗിക ദാഹം തീര്‍ക്കാന്‍ വിധേയരാകുന്നു. ഞെട്ടുന്ന സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും ക്രമിനലുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ പറ്റാതെ സിബിഐ സംഘം വലഞ്ഞ കേസാണ് നെടുമ്പാശേരി മനുഷ്യക്കടത്ത്...

ഗള്‍ഫ് രാജ്യങ്ങളിലേക്ക്
സ്ത്രീകള്‍ ഇരകളാക്കപ്പെട്ടത് ഗള്‍ഫ് രാജ്യങ്ങളിലായതിനാല്‍ അന്വേഷണ സംഘത്തിന് ഇടപെടാന്‍ പരിധികളുണ്ടായിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചില്‍ നിന്ന് 2013ല്‍ സിബിഐക്ക് കൈമാറ്റപ്പെട്ടത്.

ആരും പരാതി നല്‍കിയില്ല
പക്ഷേ, ആരും പരാതി നല്‍കാത്തത് സിബിഐയെയും വലച്ചു. 500ലധികം മലയാളി സ്ത്രീകളെയായണ് നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളെ വഞ്ചിച്ച് ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫിലേക്ക് കടത്തുകയായിരുന്നു.

12 സ്ത്രീകള്‍ രക്ഷപ്പെട്ടു
പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് നാട്ടിലെത്തിയത് 12 സ്ത്രീകളാണ്. പക്ഷേ, ഇവര്‍ മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി.

ഞെട്ടിപ്പിക്കുന്ന വിവരം
ഒടുവില്‍ അന്വേഷണ സംഘത്തിന്റെ ഇടപെടലിന്റെ ഫലമായി രണ്ടു സ്ത്രീകള്‍ മൊഴി നല്‍കാന്‍ തയ്യാറായി. അപ്പോഴാണ് അഞ്ഞൂറിലധികം സ്ത്രീകള്‍ സമാനമായ പീഡനം നേരിടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.

മൂന്ന് സ്ഥലങ്ങളില്‍
ദുബായിലേക്കും ഷാര്‍ജയിലേക്കുമാണ് കേരളത്തില്‍ നിന്ന് സ്ത്രീകളെ കടത്തിയത്. ചിലരെ മസ്‌കത്തിലേക്കും കൊണ്ടുപോയി. വീട്ടുജോലിക്കെന്ന് പറഞ്ഞായിരുന്നു പലരെയും കൊണ്ടുപോയത്.

വിദ്യാസമ്പന്നരായ സ്ത്രീകളും
സാധാരണ കുടുംബങ്ങളിലെ സ്ത്രീകളാണ് ഇരകളാക്കപ്പെട്ടവരില്‍ കൂടുതലും. വിദ്യാസമ്പന്നരായ യുവതികളും ഇരകളാക്കപ്പെട്ടുവെന്ന് പിന്നീട് വിവരം ലഭിച്ചു. ഉയര്‍ന്ന ജോലിയായിരുന്നുവത്രെ ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്. വിവരങ്ങള്‍ ശേഖരിച്ച സിബിഐ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

തുമ്പായത് ഇമെയില്‍
സ്ത്രീകളെ കടത്തുന്ന ക്രിമിനല്‍ സംഘത്തെ കുറിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എങ്കിലും തെളിവില്ലാതെ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോഴാണ് പ്രതി അനില്‍ കുമാറിന്റെ ഇമെയിലുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

വിവരങ്ങള്‍ ഇങ്ങനെ
ഇരകളായ സ്ത്രീകളെ പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു അനില്‍കുമാറിന്റെ ഇമെയിലുകള്‍. ഇടപാടുകാര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത് മെയില്‍ വഴിയാരുന്നു. സ്ത്രീകളുടെ വിവരങ്ങളും എത്തിക്കുന്ന സ്ഥലങ്ങളുമെല്ലാം ഇമെയിലിലുണ്ടായിരുന്നു.

കേസും നൂലാമാലയും
ഇതില്‍ നിന്ന് ലഭിച്ച വിലാസങ്ങള്‍ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം വേഗത്തിലാക്കി. ഇത് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചു. എന്നാല്‍ വിദേശത്ത് നടന്ന സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത് തടയണമെന്ന് പ്രതികള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ദുബായ് പോലീസിന്റെ സഹായം
സുപ്രീംകോടതി പ്രതികളുടെ ആവശ്യം നിരസിച്ചത് അന്വേഷണ സംഘത്തിന് ആശ്വാസമായി. ദുബായ് പോലീസിനോട് വിവരങ്ങള്‍ തിരക്കി. അവരുടെ സഹകരണവും ഗുണം ചെയ്തു.

സിബിഐ ദുബായിലേക്ക്
മുഖ്യപ്രതി സുരേഷിനെ പിടിക്കാന്‍ മാത്രമാണ് സിബിഐ സംഘം ദുബായിലേക്ക് പോയത്. ഇരകളാക്കപ്പെട്ട പലരെയും പ്രതികള്‍ പീഡിപ്പിച്ചുവെന്നു മൊഴികള്‍ ലഭിച്ചിരുന്നു. എന്നാല്‍ വിചാരണക്കിടെ ആറ് സാക്ഷികള്‍ കൂറുമാറിയത് തിരിച്ചടിയായി.

വിദേശികള്‍ രക്ഷപ്പെട്ടു
വിദേശികളായ പൗരന്‍മാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷേ അവരെ പിടിക്കാന്‍ കഴിഞ്ഞില്ല. വിദേശികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നു. പക്ഷേ, കണ്ടെത്തി ചോദ്യം ചെയ്യാന്‍ അവസരം ലഭിച്ചില്ല.

50000 രൂപയ്ക്ക്
25000 രൂപ വരെ ശമ്പളം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് സ്ത്രീകളെ കേരളത്തില്‍ നിന്നു കടത്തിയത്. ഓരോ സ്ത്രീകളെയും ഗള്‍ഫിലെ ഏജന്റുമാര്‍ക്ക് കൈമാറുമ്പോള്‍ 50000 രൂപയായിരുന്നു ഇടനിലക്കാര്‍ക്ക് ലഭിച്ചിരുന്നത്.

വ്യാജ പാസ്‌പോര്‍ട്ടുകള്‍
വ്യാജ പാസ്‌പോര്‍ട്ടിലാണ് മിക്ക സ്ത്രീകളെയും ദുബായിലെത്തിച്ചത്. രക്ഷപ്പെട്ടാലും തിരിച്ചുപോരാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കുകയായിരുന്നു പ്രതികള്‍ ഇതിലൂടെ ചെയ്തത്. വിസിറ്റിങ് വിസയെടുത്ത് ജോലി ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചുപോരാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ഏഴ് പ്രതികളെ ശിക്ഷിച്ചു
കേസില്‍ കഴിഞ്ഞ ദിവസം ഏഴ് പ്രതികളെ സിബിഐ കോടതി തടവിന് ശിക്ഷിച്ചു. ആറ് പേരെ വെറുതെവിട്ടു. ഉദ്യോഗസ്ഥരടക്കം പ്രതികളായ രണ്ടു കേസ് ഇനിയും വിധി പറയാനുണ്ട്. കേസില്‍ പ്രധാന തെളിവായി കോടതി പരിഗണിച്ചത് അനില്‍കുമാറിന്റെ ഇമെയിലുകളായികുന്നു.

ഇനിയും ഇരുട്ടറകളില്‍
ഏറെ സങ്കടകരമായ അവസ്ഥ, നേരത്തെ ഗല്‍ഫിലേക്ക് കടത്തിയ നൂറുകണക്കിന് സ്ത്രീകള്‍ ഇപ്പോഴും ദുബായിലും ഷാര്‍ജയിലും മസ്‌കത്തിലും ഇരകളായി കഴിയുന്നുണ്ടെന്ന വിവരമാണ്. മനുഷ്യക്കടത്ത് ഇപ്പോഴും നടക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications