Get Updates
Get notified of breaking news, exclusive insights, and must-see stories!

ലുലു മാത്രമല്ല കേട്ടോ.. ഞങ്ങളുമുണ്ട്: കേരളത്തില്‍ 5000 കോടിയുടെ നിക്ഷേപവുമായി ദുബായ് ഗ്രൂപ്പ്

ലുലുവിനും അദാനിക്കുമൊപ്പം കേരളത്തില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ദുബായ് ഷറഫ് ഗ്രൂപ്പും. സംസ്ഥാനത്ത് ലോജിസ്റ്റിക് മേഖലയിൽ 5000 കോടിയുടെ നിക്ഷേപമാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഷറഫ് ഗ്രൂപ്പിൻ്റെ വൈസ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫാണ് കേരളത്തിലെ നിക്ഷേപ സാധ്യതകൾ മനസ്സിലാക്കി താൽപര്യം അറിയിച്ചത്. കേരളത്തിലെ വ്യവസായിക വികസന കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന കൊച്ചി ലുലു കൺവെൻഷൻ സെൻ്ററിൻ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായിട്ടാണ് ഷറഫ് ഗ്രൂപ്പിന്റെ പ്രഖ്യാപനം.

ഷറഫ് ഗ്രൂപ്പിൻ്റെ വൈസ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫ് കേരളത്തിലെ നിക്ഷേപ സാധ്യതകൾ മനസ്സിലാക്കി നിക്ഷേപത്തിനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു. ലോജിസ്റ്റിക്സ്, ഷിപ്പ് മാനേജ്മെൻ്റ്, ഷിപ്പ് ഏജൻസി തുടങ്ങിയ വിവിധ മേഖലകളിലായി ഷറഫ് ഗ്രൂപ്പിന് ഇന്ത്യയുമായി 28 വർഷത്തെ ബിസിനസ് ബന്ധമുണ്ട്. ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ ബിസിനസ് ഉണ്ട്. കേരളത്തിൽ രണ്ടു പ്രധാന സ്ഥലങ്ങൾ കണ്ടെത്തി സർക്കാർ പിന്തുണയോടെ 5000 കോടിയുടെ ബിസിനസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചെയർമാൻ പറഞ്ഞു.

dubai-sharaf

വിദ്യാസമ്പന്നരുടെ നാടാണ് കേരളം. ഇവിടത്തെ മനുഷ്യ വിഭവശേഷി വളരെ മികച്ചതാണ്. യോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി വളരെ വേഗത്തിൽ പദ്ധതി ആരംഭിക്കും. വളരെ ആകർഷണീയമായ രീതിയിലാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് സർക്കാർ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പ്

ലുലു ഗ്രൂപ്പും കേരളത്തിൽ 5000 കോടിയുടെ പുതിയ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായാണ് ലുലുവിൻ്റേയും പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഫുഡ് പ്രൊസസിങ്ങ് ഉൾപ്പെടെയുള്ള മേഖലകളിൽ വലിയ തൊഴിലവസരങ്ങൾ ഈ നിക്ഷേപത്തിലൂടെ കടന്നുവരും. അതോടൊപ്പം തന്നെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിർമ്മിക്കുന്ന മാളുകളെ സംബന്ധിച്ച പ്രഖ്യാപനവും ഇന്നുണ്ടായി.

ബോട്ട് നിർമ്മാണ യൂണിറ്റ്

സംയുക്ത സംരംഭവുമായി ആർട്സൺ ഗ്രൂപ്പും മലബാർ സിമന്റ്സും കൊച്ചിയിൽ ബോട്ട് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. പൊതുമേഖല സ്ഥാപനമായ മലബാർ സിമന്റ്സുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാന്‍ ടാറ്റ ഗ്രൂപ്പിൻ്റെ അനുബന്ധ കമ്പനിയായ ആർട്സൺ ഗ്രൂപ്പ് തയ്യാറാകുകയായിരുന്നു. ആർട്സൺ ഗ്രൂപ്പും മലബാർ സിമന്റ്സും സഹകരിച്ച് 300 കോടിയുടെ പദ്ധതിക്കാണ് ഗ്ലോബൽ സമ്മിറ്റിൽ താല്പര്യപത്രം ഒപ്പിട്ടത്. പദ്ധതിയുടെ ഭാഗമായി 100 ടണ്ണിൽ താഴെയുള്ള ബോട്ട് നിർമ്മാണ യൂണിറ്റാണ് ആരംഭിക്കുന്നത്. ആർട്സൺ ഗ്രൂപ്പ് സിഇഒ ശശാങ്ക് ഝാ, മലബാർ സിമൻ്റ് മാനേജിംഗ് ഡയറക്ടർ ചന്ദ്ര ബോസ് എന്നിവർ ചേർന്നാണ് സംയുക്ത പദ്ധതിയുടെ കാര്യം വ്യക്തമാക്കിയത്.

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് ലീസിന് എടുത്തിരിക്കുന്ന ഏഴ് ഏക്കറിലാണ് ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമ്മാണ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സർക്കാർതലത്തിലുള്ള ചർച്ചകൾക്ക് ശേഷം ആയിരിക്കും പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ബോട്ടുകൾ വാട്ടർ മെട്രോയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണനയിലുണ്ടെന്ന് സിഇഒയും മാനേജിങ് ഡയറക്ടറും വ്യക്തമാക്കി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+