കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂട്യൂബറെ ആക്രമിച്ച സംഭവം; ഡബ്ബിങ്‌ ആര്‍ട്ടിസറ്റ്‌ ഭാഗ്യലക്ഷ്‌മിക്കു ജാമ്യം

Google Oneindia Malayalam News

കൊച്ചി:യൂട്യൂബറെ ആക്രമിച്ച കേസില്‍ ഡബ്ബിങ്‌ ആര്‍ട്ടി ആര്‍ട്ടിസ്‌റ്റ്‌‌ ഭാഗ്യലക്ഷ്‌മിക്ക്‌ ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ്‌ ഭാഗ്യലക്ഷ്‌മിയടക്കം മൂന്ന്‌ പേര്‍ക്ക്‌ ഇന്ന്‌ ജാമ്യം അനുവദിച്ചത്‌. യൂട്യൂബില്‍ അപകീര്‍ത്തിപരമായ വീഡിയോ പോസ്‌റ്റ്‌ ചെയ്‌ത വെള്ളായണി സ്വദേശി വിജയ്‌ പി നായറെ കൈകാര്യം ചെയ്‌തുവെന്നതാണ്‌ ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന്‌ പേര്‍ക്കെതിരായ കേസ്‌ . ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ അഡീഷ്‌ണല്‍ സെഷന്‍സ്‌ കോടതി തള്ളിയിരുന്നു.

നേരത്തെ വിവാദമായ കേസില്‍ ഹൈക്കോടതി വിശദ്ദീകരണം തേടിയിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന്‌ ഒത്തു തീര്‍പ്പ്‌ ചര്‍ച്ചക്കാണ്‌ വിജയ്‌ പി നായരുടെ താമസസ്ഥലത്ത്‌ പോയതെന്നാണ്‌ ജാമ്യ ഹരജിയില്‍ പറയുന്നത്‌.

bagya

സെപ്‌റ്റംബര്‍ 26നാണ്‌ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌.ഭാഗ്യ ലക്ഷ്‌മിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളോടെ യൂ ട്യൂബ്‌ വീഡിയോ ചെയത വിജയ്‌ പി നായരെ ഭാഗ്യലക്ഷിമിയും സുഹൃത്തുക്കളും ചേര്‍ന്ന്‌ കരിഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദിച്ചതിനു ശേഷം വിജയ്‌ പി നായരെക്കൊണ്ട്‌ മാപ്പ്‌ പറയിക്കുകയും ചെയ്‌തു. ഏതാണ്ട്‌ പത്ത്‌ മിനിറ്റ്‌ നീളുന്ന വാഗ്വാദത്തിനിടെ ചെയ്‌തുവെന്നാരോപിക്കുന്ന കൃത്യങ്ങള്‍ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ പൊലീസ്‌ കേസെടുത്തത്‌. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന്‌ ഭാഗ്യലക്ഷിമിയും കൂട്ടരും ഒളിവില്‍ പോയിരുന്നു.

Recommended Video

cmsvideo
Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam

English summary
Dubbing artist Bagyalakshmi get anticipatory bail from Highcourt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X