കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിസന്ധി രൂക്ഷം; ഉടമകള്‍ ബസ് വില്‍ക്കുന്നു; വില ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ

Google Oneindia Malayalam News

കൊച്ചി: കൊവിഡ് കാലവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. ബിസിനസ് ഇടിയുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ചെയ്തു. ഇപ്പോഴും വലിയ പ്രതിസന്ധി തുടരുന്ന മേഖലയാണ് ബസ് വ്യവസായം. ഇതോടെ ഉടമമകള്‍ ബസ് വിറ്റഴിക്കുകയാണ്.

സെക്കന്‍ഡ്ഹാന്‍ഡ് ബസുകള്‍ക്കെല്ലാം കാറിന്റെ വില മാത്രമാണുള്ളത്. രണ്ട് ലക്ഷം രൂപ വരെയാണ് ഒരു ബസിന്റെ വില. എന്നാല്‍ ചെറിയ വിലക്ക് നല്‍കിയിട്ടും ആളുകള്‍ വാങ്ങാന്‍ എത്തുന്നില്ല.

bus

ഓഗസ്റ്റില്‍ മാത്രം സംസ്ഥാനത്ത് 60 ബസുകള്‍ വിറ്റതായാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കുന്നത്. അഞ്ച് ലക്ഷത്തില്‍ താഴെയാണ് മിക്ക ബസുകളും വിറ്റത്. ബസുകള്‍ മാത്രം വില്‍ക്കുകയും പെര്‍മിറ്റ് മരവിപ്പിക്കുകയുമാണ് ചെയ്യുന്നത്. സാധാരണ ഗതിയില്‍ ബസുകള്‍ ഓടി തുടങ്ങിയാല്‍ പെര്‍മിറ്റിന് നല്ല തുക കിട്ടുമെന്ന വിശ്വാസത്തിലാണ് ഉടമകള്‍.

കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ഏകദേശം ആറ് മാസത്തോളമായി മിക്ക ബസുകളും ഓടുന്നില്ല. ഓടുന്ന ബസുകള്‍ തന്നെ വലിയ നഷ്ടത്തിലാണ്. പല ബസുകളിലേയും ടയറും എഞ്ചിനും ബാറ്ററിയും നശിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് മാറ്റുന്നതിന് തന്നെ വലിയ തുക ചെലവാകും.

വില്‍ക്കുന്ന ബസുകള്‍ വാങ്ങിക്കുന്നതില്‍ പലരും ഒന്നിലേറെ ബസുള്ളവരാണ്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ബസുകള്‍ക്ക്
ജൂലൈ ഒന്ന് മുതല്‍ മൂന്നുമാസത്തേക്ക് കൂടി പൂര്‍ണ്ണമായും നികുതി ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. നികുതി ഇളവിന് പുറമേ മറ്റ് ഇളവുകളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

നികുതി ഇളവ് നല്‍കിയാല്‍ ബസുകള്‍ക്ക് സര്‍വീസുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഉടമകള്‍ അറിയിച്ചിരുന്നു. ടൂറിസ്റ്റ് ബസുകള്‍ക്കും നികുതി ഇളവ് നല്‍കിയിട്ടുണ്ട്. വിവാഹങ്ങളടക്കം എല്ലാ ആഘോഷങ്ങളും ആര്‍ഭാട രഹിതമായി നടത്താന്‍ തുടങ്ങിയതോടെയാണ് ടൂറിസ്റ്റ് ബസുകളും കട്ടപുറത്തെത്തിയത്. ആ സാഹചര്യത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഇളവ് പരിഗണിക്കുന്നത്.

കൊവിഡ് രോഗിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; പ്രതി മാപ്പ് പറഞ്ഞു, വീഡിയോ ചിത്രീകരിച്ച് പെൺകുട്ടി,തെളിവ്കൊവിഡ് രോഗിയെ പീഡിപ്പിച്ചത് ആസൂത്രിതമായി; പ്രതി മാപ്പ് പറഞ്ഞു, വീഡിയോ ചിത്രീകരിച്ച് പെൺകുട്ടി,തെളിവ്

ബിനോയ് കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് ഒതുക്കിയത് പോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത: കെ മുരളീധരൻബിനോയ് കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് ഒതുക്കിയത് പോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത: കെ മുരളീധരൻ

ആംബുലൻസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം: സർക്കാർ മാപ്പുപറയണം; മുരളി തുമ്മാരുകുടിആംബുലൻസിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം: സർക്കാർ മാപ്പുപറയണം; മുരളി തുമ്മാരുകുടി

English summary
due to crisis Owners sell buses for Prices range from Rs 1.5 lakh to Rs 5 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X