കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും മരണം, തൃശൂരില്‍ നിര്‍മ്മാണ തൊഴിലാളി ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

തൃശൂര്‍: ബീവറേജുകളും ബാറുകളും അടച്ച പശ്ചാത്തലത്തില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു. തൃശൂരില്‍ നിര്‍മ്മാണ തൊഴിലാളിയായ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടപകടവിലെ ബണ്ട് ചാലിലാണ് ഇദ്ദേഹത്തെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂരില്‍ മാത്രം മൂന്ന് പേരാണ് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.

suicide

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഷൈബു രണ്ട് ദിവസമായി അസ്വസ്ഥത പ്രകിടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച വീട്ടില്‍ നിന്നും പുറത്തുപോയ ഷൈബു പിന്നെ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സംസ്ഥാനത്ത് കൊറോണ വൈറസ് രോഗത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യശാലകളെല്ലാം അടച്ചിരിക്കുകയാണ്. ബാറുകള്‍ നേരത്തെ അടച്ചിരുന്നെങ്കിലും ബീവറേജ് കോര്‍പ്പറേഷന്‍ വഴി മദ്യം ലഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ബീവറേജ് ഷോപ്പുകളും അടക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇതുവരേയും നിരവധി പേരെ ഡീഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മദ്യം ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ഡീഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

അതേസമയം, ബാറുകളും ബീവറേജസ് ഔട്ട് ലറ്റുകളും പൂട്ടിയതോടെ ബുദ്ധിമുട്ടിലായ അമിത് മദ്യാസക്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന നിര്‍ദ്ദേശവുമായി എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണം. എക്‌സൈസ് ഉദ്യോഗസ്ഥനായിരിക്കും ബിററേജസില്‍ നിന്നും മദ്യം വാങ്ങാനുള്ള അനുമതി നല്‍കുക.

എക്‌സൈസ് കമ്മീഷണറുടെ കരട് നിര്‍ദ്ദേശമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ നിര്‍ദ്ദേശം സര്‍ക്കാറിന് കൈമാറും. ശുപാര്‍ശ പ്രാബല്യത്തില്‍ വരണമെങ്കില്‍ ശുപാര്‍ശക്ക് ആരോഗ്യ- നിയമവകുപ്പുകളുടെ അംഗീകാരം വേണം. മദ്യം കിട്ടാത്തതിന്റെ മനോ വിഭ്രാന്തി നേരിടുന്നവരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അധാര്‍മികമാണെന്ന് അഭിപ്രായപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്നും അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കെജിഎംഒഎ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

English summary
Due To Non Availability Of Alcohol Another Death Occurred Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X