ദുൽഖർ സൽമാനെ കാണാൻ വൻ തിരക്ക്.. ഉന്തും തള്ളും.. തിരക്കിൽ കുഴഞ്ഞ് വീണ് ഒരു മരണം!
കൊല്ലം: സിനിമാ താരങ്ങളെ നേരില്‍ കാണുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്. അത് ദുല്‍ഖര്‍ സല്‍മാന്‍ ആണെങ്കിലും സണ്ണി ലിയോണ്‍ ആണെങ്കിലും ആളുകള്‍ ഒഴുകിയെത്തും. കൊല്ലം കൊട്ടാരക്കരയില്‍ ഒരു മാളിന്റെ ഉദ്ഘാടനത്തിന് എത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെ നേരില്‍ കാണാന്‍ ആയിരങ്ങളാണ് സ്ഥലത്ത് തടിച്ച് കൂടിയത്. അതിനിടയില്‍ ഒരു അപ്രതീക്ഷിത ദുരന്തവും സംഭവിച്ചു.
ദുല്‍ഖറിനെ കാണാന്‍ തടിച്ച് കൂടിയവരുടെ തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരി എന്നയാളാണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് ഈ ദാരുണ സംഭവം കൊട്ടാരക്കരയിൽ നടന്നത്.

മാള്‍ ഉദ്ഘാടനത്തിന് ദുല്‍ഖര്‍ വരുന്നുണ്ട് എന്നറിഞ്ഞ് നിരവധി പേരാണ് റോഡിലും പരിസരത്തുള്ള കെട്ടിടങ്ങളിലുമടക്കം തടിച്ച് കൂടിയത്. ഇത്രയും തിരക്ക് ഇവിടെ പ്രതീക്ഷിച്ചില്ലെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും മാള്‍ അധികൃതര്‍ ഇടയ്ക്കിടെ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമായി.

ദുല്‍ഖറിനെ ഒരുനോക്ക് കാണാന്‍ ആളുകള്‍ ഉന്തും തള്ളുമായി. അതിനിടയില്‍പ്പെട്ട ഹരി കുഴഞ്ഞ് വീഴുകയായിരുന്നു. നേരത്തെ ഹൃദയാഘാതം വന്നിട്ടുള്ളയാളാണ് ഹരി എന്നാണ് പോലീസ് പറയുന്നത്. തിക്കിലും തിരക്കിലും പെട്ട് മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തില്‍ മാള്‍ ഉടമയ്ക്ക് എതിരെ പോലീസ് കേസെടുത്തു. മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെയും റോഡില്‍ വെച്ച് ഗതാഗതം തടസ്സപ്പെടുത്തിയും പരിപാടി നടത്തിയതിനാണ് കേസ്.












Click it and Unblock the Notifications