Get Updates
Get notified of breaking news, exclusive insights, and must-see stories!

'സന്നിധാനത്ത് തിരക്കില്ലെന്നാണ് തിരിച്ചുവരുന്നവര്‍ പറയുന്നത്, പിന്നെന്തിന് ഞങ്ങളെ തടയുന്നു?'; തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശബരിമലയിലെ തിരക്കിനെ തുടര്‍ന്ന് കുട്ടികള്‍ അടക്കമുള്ളവര്‍ നിലയ്ക്കലില്‍ കുടുങ്ങി കിടക്കുന്നു. ഇന്നലെ നിലയ്ക്കലില്‍ എത്തിയതാണ് എന്നും മണിക്കൂറുകളോളമായി കാത്തിരിക്കുകയാണ് എന്നും പാലക്കാട് നിന്ന് എത്തിയ തീര്‍ത്ഥാടക സംഘം വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. കുട്ടികള്‍ ക്ഷീണിച്ച് ഛര്‍ദ്ദിക്കുകയാണ് എന്നും തീര്‍ത്ഥാടകര്‍ പറഞ്ഞു. സന്നിധാനത്ത് ഏഴ് ലക്ഷത്തോളം പേരുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് എന്നും ഇവര്‍ പറയുന്നു.

അതേസമയം പതിനെട്ടാംപടിയിലും സന്നിധാനത്തും തിരക്കില്ല എന്നാണ് ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ പോകുന്ന ചിലര്‍ പറയുന്നത് എന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. എന്തിനാണ് ഇവിടെ തങ്ങളെ തടഞ്ഞ് വെക്കുന്നത് എന്ന് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി വാഹനങ്ങളാണ് തടഞ്ഞിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു.

Sabarimala Temple

തീര്‍ത്ഥാടകരുടെ വാക്കുകള്‍

''രണ്ട് ദിവസമായി വന്നിട്ട്. പട്ടിണിയിലാണ് കുട്ടികള്‍ കിടക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും പോകാനും സമ്മതിക്കുന്നില്ല. സന്നിധാനത്തില്‍ തിരക്കാണ്. 1.20 ന് പാലയില്‍ ഞങ്ങളെ നിര്‍ത്തിവെച്ചതാണ്. രാവിലെ ഏഴേ കാലിനാണ് ഞങ്ങളെ വിട്ടയച്ചത്. എരുമേലിയില്‍ എത്തിയതും ഒരു മണിക്കൂറോളം തടഞ്ഞ് നിര്‍ത്തിയതിന് ശേഷമാണ്. എരുമേലിയില്‍ നിന്ന് നിലക്കലില്‍ വരാന്‍ ഏഴ് മണിക്കൂറായി.

കുട്ടികളൊക്കെ ഭക്ഷണം കഴിക്കാതെ ഛര്‍ദ്ദിച്ച് തളര്‍ന്ന് കിടക്കുകയാണ്. ചോദിക്കുമ്പോള്‍ കൃത്യമായ വിവരങ്ങളൊന്നും പറയുന്നില്ല. ഏഴ് ലക്ഷം പേര്‍ സന്നിധാനത്തില്‍ ഉണ്ട് എന്നാണ് പറയുന്നത്. അവരെ പറഞ്ഞയച്ചിട്ടേ ഇവരെ പറഞ്ഞ് വിടാന്‍ സാധിക്കൂ എന്നാണ് പറയുന്നത്. വെള്ളം കുടിക്കാനുള്ള സംവിധാനം പോലും ചെയ്തിട്ടില്ല. ഞങ്ങള്‍ മാത്രമല്ല. എത്ര വണ്ടിയാണ് ഇങ്ങനെ നില്‍ക്കുന്നത് എന്ന് അറിയാമോ.

ഞങ്ങള്‍ പാലക്കാട് നിന്നാണ് വരുന്നത്. ഇത്രയും തിരക്ക് ഇതിന് മുന്‍പ് അനുഭവപ്പെട്ടിട്ടില്ല. 2000 മുതല്‍ ഞങ്ങള്‍ മലക്ക് വരുന്നവരാണ്. വെള്ളിയാഴ്ച ബുക്കിംഗിനായി പോയപ്പോള്‍ ഫുള്ളാണ് എന്നാണ് കാണിച്ചത്. ഒന്നോ രണ്ടോ കുപ്പി വെള്ളം കൊണ്ടുവന്നാല്‍ എല്ലാവരും കൂടി എങ്ങനെ കുടിക്കാനാണ്. ന്യൂസില്‍ കാണുമ്പോള്‍ അവിടെ ശരാശരി തിരക്കെ കാണുന്നുള്ളൂ എന്നാണ് പറയുന്നത്.

സന്നിധാനത്ത് നിന്ന് തിരിച്ചുവരുന്നവര്‍ പറയുന്നത് തിരക്കില്ല എന്നാണ്. ഇത് മനപൂര്‍വം ഉണ്ടാക്കുന്ന തിരക്കാണ് എന്നാണ് പറയുന്നത്. എന്താണ് സത്യം എന്ന് അറിയില്ല. അവര്‍ ഞങ്ങളോട് അങ്ങനെയാണ് പറയുന്നത്.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+