Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്മാറാതെ പെമ്പിളൈ ഒരുമൈ!!ഹര്‍ത്താല്‍ തുടരുന്നു!! അനാവശ്യമെന്ന് മണി!!

മണി നേരിട്ടെത്തി മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. പ്രസ്താവനയില്‍ മണി ഖേദം പ്രകടിപ്പിച്ചിരുന്നു.

ഇടുക്കി: അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്. മണി നേരിട്ടെത്തി മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. പ്രസ്താവനയില്‍ മണി ഖേദം പ്രകടിപ്പിച്ചിരുന്നു.

അതേ സമയം ജില്ലയില്‍ എന്‍ഡിഎ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം എന്‍ട്രന്‍സ് പരീക്ഷ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. ഹൈറേഞ്ചില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എന്‍ഡിഎ പ്രതിഷേധവും നടത്തും.

pembilai orumai

യുഡിഎഫ് ജില്ലയില്‍ കരിദിനം ആചരിക്കുന്നുണ്ട്. ജില്ലിയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കും യുഡിഎഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. മണിയുടെ കോലവും കത്തിക്കും.

ഇതിനിടെ ഇടുക്കിയിലെ എന്‍ഡിഎ ഹര്‍ത്താലിനെ വിമര്‍ശിച്ച് മണി രംഗത്തെത്തി. ഹര്‍ത്താല്‍ അനാവശ്യമാണെന്നാണ് മണി പറഞ്ഞത്. ശനിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് എംഎം മണി പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. പെമ്പിളൈ ഒരുമൈ സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നെന്നായിരുന്നു മണി പറഞ്ഞത്. കാട്ടിനുളളിലായിരുന്നു സകല പരിപാടിയും നടന്നിരുന്നതെന്നും മണി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+