നാളെ ദുക്രാന പെരുന്നാൾ; പ്രാർത്ഥനയോടെ വിശ്വാസികൾ
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് നാളെ ദുക്രാന പെരുന്നാൾ. ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്‌റാന. ദുക്രാനയോട് അനുബന്ധിച്ച് പള്ളികളിൽ നാളെ പ്രത്യേക പ്രാർത്ഥനകളും വിശുദ്ധബലിയും നടക്കും.
ദുക്റാന തിരുനാൾ പഴമക്കാർക്ക് തോറാന പെരുന്നാളാണ് .തോറാനയ്ക്ക് ആറാനകൾ ഒഴുകുന്നാണ് പഴമക്കാർ പറയുന്നത്, അതായിരുന്നു പണ്ടത്തെ മഴക്കാലം. ഇന്ത്യയിലെ മാർത്തോമ നസ്രാണികളുടെ ഇടയിൽ പ്രാധാന്യമുള്ള ദുക്രാന തിരുനാൾ പരമ്പരാഗതമായി ജൂലൈ 3 നാണ് ആചരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി സുവിശേഷ ദൗത്യവുമായി എത്തിയ അപ്പോസ്തലനാണ് സെന്‍റ് തോമസ്. യേസുക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാളാണ് അദ്ദേഹം. ദിദിമസ് ദി ട്വിന്‍, ഇന്ത്യയുടെ അപ്പോസ്തലന്‍, യൂദാസ് തോമസ് അഥവാ ജൂഡ് തോമസ്, ഡൌട്ടിംഗ് തോമസ് എന്നീ പേരുകളിലെല്ലാം ഈ വിശുദ്ധന്‍ അറിയപ്പെടുന്നു.
വിശുദ്ധ തോമാശ്ലീഹാ എന്നാണ് അദ്ദേഹത്തെ കേരളീയര്‍ വിളിക്കുന്നത്. കേരളത്തിലായിരുന്നു തോമാ ശ്ലീഹ പ്രേഷിത പ്രവര്‍ത്തനത്തിനായി കച്ചവടക്കാരോടൊപ്പം വന്നിറങ്ങിയത്. എ.ഡി.52 ല്‍ നവംബര്‍ 21 നാണ് തോമാശ്ലീഹ കൊടുങ്ങല്ലൂരിനടുത്തുള്ള മൂത്തകുന്നത്തെ മാല്യങ്കരയില്‍ വന്നിറങ്ങിയത് . കേരളത്തില്‍ ജൂതന്മാരെയും നാട്ടുകാരായ ഹിന്ദുക്കളേയും അദ്ദേഹം ക്രിസ്തുവിലേക്ക് അടുപ്പിച്ചു. . പറവൂർ , നിരണം, കൊല്ലം ,നിലയ്ക്കൽ, കോക്കമംഗലം, പാലയൂർ തുടങ്ങിയ പള്ളികൾ അദ്ദേഹം സ്ഥാപിച്ചതാണ്. മലയാറ്റൂർ പള്ളിയും സെന്റ് തോമസ് സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്.
ഏഴര പള്ളികൾ എന്നാണിവ അറിയപ്പെടുന്നത്.












Click it and Unblock the Notifications