കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശനങ്ങളുടെ മുനയൊടിച്ച് ദുല്‍ഖര്‍! ഉദ്ഘാടന ചടങ്ങിന്‍റെ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്..

  • By Desk
Google Oneindia Malayalam News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് സിനിമാ താരങ്ങള്‍ സംഭവാന നല്‍കിയിട്ടുണ്ട്. ഇപ്പോഴും നല്‍കുന്നുമുണ്ട്. എന്നാല്‍ മലയാളി താരങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക വളരെ കുറവാണെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. അന്യഭാഷ താരങ്ങള്‍ അരലക്ഷവും കോടിയും വരെ ഒരു മടിയും കൂടാതെ വീശിയെറിഞ്ഞപ്പോള്‍ മലയാള താരങ്ങള്‍ കണ്ടറിഞ്ഞ് നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം.

മന്ത്രി കടകം പള്ളിയും ഒരിക്കല്‍ ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ധനസഹായം നല്‍കുന്ന കാര്യത്തില്‍ മലയാള താരങ്ങള്‍ തമിഴ്നടന്‍ ലോറന്‍സിനെ കണ്ട് പഠിക്കണമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളുടേയെല്ലാം മുനയൊടിച്ചിരിക്കുകയാണ് നടല്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ നല്‍കിയ തുക കൂടാതെ താന്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന്‍റെ പണം കൂടി സംഭാവന ചെയ്തിരിക്കുകയാണ് താരം.

25 ലക്ഷം

25 ലക്ഷം

ദുരിതാശ്വാസ നിധിയിലേക്ക് മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ നല്‍കിയ തുക തീരെ കുറഞ്ഞു പോയെന്ന വിമര്‍ശനം നേരത്തേ ഉയര്‍ന്നിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷമായിരുന്നു നടന്‍ മോഹന്‍ലാല്‍ നല്‍കിയത്. മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ചേര്‍ന്ന് നല്‍കിയതും ഇതേതുക തന്നെയായിരുന്നു.

വാരിയെറിഞ്ഞു

വാരിയെറിഞ്ഞു

താരസംഘടനയായ എഎംഎംഎ നല്‍കിയതാകട്ടെ 10 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇതിനെയൊക്കെ കടത്തിവെട്ടിയായിരുന്നു അന്യഭാഷാ താരങ്ങള്‍ നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷമായിരുന്നു തമിഴ്നടന്‍മാരായ സൂര്യയും കാര്‍ത്തിയും നല്‍കിയത്.

കോടികള്‍

കോടികള്‍

ഏറ്റവും ഞെട്ടിച്ചത് തെലുങ്ക് നടന്‍ രാം ചരണും തമിഴ്നടന്‍ ലോറന്‍സുമായിരുന്നു. ഒരു സഹായവും അഭ്യര്‍ത്ഥിക്കാതെ തന്നെ താരങ്ങള്‍ ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇതോടെ മന്ത്രി അടക്കമുള്ളവര്‍ മലയാളി താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി.

മുനയൊടിച്ചു

മുനയൊടിച്ചു

എന്നാല്‍ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍ പ്രളയകാലത്ത് എന്ത് ചെയ്തെന്ന് ആക്ഷേപമുയര്‍ത്തിയവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ പ്രതിഫലമാണ് താരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണെന്ന് അറിയിച്ചത്.

കരുനാഗപ്പള്ളി

കരുനാഗപ്പള്ളി

കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് തിങ്ങിക്കൂടിയ ആരാദകരെ സാക്ഷിയാക്കിയായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം.ഈ ചടങ്ങില്‍ കിട്ടുന്ന പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നായിരുന്നു താരം പറഞ്ഞത്.

ദുല്‍ഖറിന്‍റെ വാക്കുകള്‍

ദുല്‍ഖറിന്‍റെ വാക്കുകള്‍

തിങ്ങിക്കൂടി ആരാധകരോട് ദുല്‍ഖര്‍ പറഞ്ഞത് ഇങ്ങനെ.. ആരും തിരക്ക് കൂട്ടരുത്, ഏവരും സുരക്ഷിതരായിരിക്കണം. നമ്മള്‍ ഇവിടെ തന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരു പാട് സ്നേഹം ഉമ്മ.

ഏറ്റെടുത്തു

ഏറ്റെടുത്തു

എന്തായാലും താരത്തിന്‍റെ ഉദ്ഘാടന വീഡിയോയും പ്രഖ്യാപനവും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തേ ദുല്‍ഖര്‍ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തേ 25 ലക്ഷം രൂപ നല്‍കിയിരുന്നു.

?rel=0&wmode=transparent" frameborder="0">

ഫേസ്ബുക്ക് പോസ്റ്റ്

വീഡിയോ

English summary
dulqer salman donates to cmdrf vedio viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X