വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് ദുല്‍ഖര്‍ സല്‍മാന്റെ ഉപദേശം
കൊച്ചി: ഒരു മാറ്റം ആര്‍ക്കും ആവശ്യമാണ്, യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഈ മാറ്റം എന്തിനാണ്. വേറൊന്നിനും അല്ല, ചെറിയൊരു ഉപദേശവുമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമയില്‍ നിന്നും കിട്ടിയ ഇടവേള ദുല്‍ഖര്‍ സല്‍മാന്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന ഒരു കാര്യത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.
ഒരു ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ടിങ് തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് ഉപദേശവുമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. റോഡ് സുരക്ഷാ സന്ദേശവുമായി ബന്ധപ്പെട്ടുള്ള ഒരു ഷോര്‍ട്ട് ഫിലിമിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി ചങ്ങനാശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ചിത്രമാണ് 'മാറ്റത്തിന് സമയമായി നമുക്ക് കൈകോര്‍ക്കാം'. വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് സുരക്ഷിത റോഡ് യാത്രയുടെ ഉപദേശമാണ് ഷോര്‍ട്ട് ഫിലിം പറയുന്നത്.
സനലാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ചാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നത്. മാധ്യമങ്ങളിലൂടെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ചിത്രം പ്രദര്‍ശിപ്പിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.












Click it and Unblock the Notifications