കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാവില്ല.... വാപ്പച്ചിയും അങ്ങനെ തന്നെ.... മറുപടിയുമായി ദുല്‍ഖര്‍

Google Oneindia Malayalam News

Recommended Video

cmsvideo
ശക്തമായ നിലപാടുമായി ദുൽഖർ സൽമാൻ | Oneindia Malayalam

കൊച്ചി: മലയാള സിനിമ ഒരു മാറ്റത്തിന്റെ പാതയിലാണ്. കടുത്ത സ്ത്രീവിരുദ്ധതയില്‍ കുളിച്ച് നിന്നിരുന്ന ഒരു മേഖലയെ പുതിയ ദിശയിലേക്ക് നയിച്ചിരിക്കുകയാണ് യുവസംവിധായകരും താരങ്ങളും. എന്നാലും സ്ത്രീവിരുദ്ധതയെ അനുകൂലിക്കുന്ന ഫാന്‍സുകാരും താരങ്ങളും ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെ അടുത്ത കാലത്ത് വലിയ വിമര്‍ശനങ്ങള്‍ നടി പാര്‍വതി നടത്തിയിരുന്നു. ഇതിന് പിന്നാലെ പാര്‍വതിക്ക് നേരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണം നടന്നിരുന്നു. അവരുടെ ചിത്രത്തിനെതിരെ ഇപ്പോഴും ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ വിവാദങ്ങള്‍ക്കും തന്റെ സിനിമകളിലെ ഇത്തരം സീനുകളെ കുറിച്ചും മമ്മൂട്ടിയുടെ മകനും സൂപ്പര്‍ താരവുമായ ദുല്‍ഖര്‍ സല്‍മാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. വാപ്പച്ചി ചെയ്യുന്ന സിനിമയെ വെച്ച് അദ്ദേഹത്തെ അളക്കരുതെന്നും വ്യക്തി ജീവിതത്തില്‍ വ്യത്യസ്തനാണ് അദ്ദേഹമെന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്നും ദുല്‍ഖര്‍ പറയുന്നു.

സ്ത്രീവിരുദ്ധത ഉണ്ടാവില്ല

സ്ത്രീവിരുദ്ധത ഉണ്ടാവില്ല

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജീവ് മസന്തുമായി നടത്തിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തന്റെ നയത്തെ കുറിച്ച് വ്യക്തമാക്കി. തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധ ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. നേരത്തെ പൃഥ്വിരാജും ഇത്തരമൊരു നിലപാടെടുത്തിയിരുന്നു. തന്റെ ചിത്രങ്ങളില്‍ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ഉണ്ടാകില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ ദുല്‍ഖറും വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താല്‍പര്യമെന്നും ദുല്‍ഖര്‍ പറഞ്ഞു.

പ്രമുഖ നടിക്കെതിരായ ആക്രമണം

പ്രമുഖ നടിക്കെതിരായ ആക്രമണം

നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു. വിവാദത്തില്‍ യുവനടന്‍മാരില്‍ ആരു പ്രതികരിച്ചില്ലെന്ന നടി രേവതി രേത്തെ പറഞ്ഞിരുന്നു. ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. വിവാദവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. എന്നോട് നല്ല രീതിയിലേ എല്ലാവരും പെരുമാറിയിട്ടുള്ളൂ. താരസംഘടനയായ എഎംഎംഎ എക്‌സിക്യൂട്ടീവിലെ അംഗവുമല്ല ഞാന്‍. അതുകൊണ്ട് ആ വിഷയത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു.

കസബ വിവാദം

കസബ വിവാദം

മമ്മൂട്ടി കസബ എന്ന ചിത്രത്തില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് പാര്‍വതി ചൂണ്ടിക്കാട്ടിയ ശേഷം വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ അവര്‍ക്ക് നേരെ ഉണ്ടായിരുന്നു. പാര്‍വതിയുടെ സിനിമകള്‍ പരാജയപ്പെടുത്തണമെന്നായിരുന്നു വെട്ടുകിളികളുടെ ആഹ്വാനം. മൈ സ്റ്റോറി എന്ന ചിത്രത്തിനെതിരെ വമ്പന്‍ പ്രചാരണവും ഉണ്ടായി. ഇതോടെ ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകറിന് പാര്‍വതിയുടെ പരാമര്‍ശനം ചിത്രത്തിന് തിരിച്ചടിയായി എന്ന് പറയേണ്ടി വന്നു. ചിത്രത്തിനായി മുടക്കിയ 18 കോടി നഷ്ടമായെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പാര്‍വതി പ്രഖ്യാപിച്ചത്.

സ്ത്രീകളെ ബഹുമാനിക്കുന്ന വാപ്പച്ചി

സ്ത്രീകളെ ബഹുമാനിക്കുന്ന വാപ്പച്ചി

ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത് മമ്മൂട്ടി കൂടി പങ്കെടുത്ത യോഗത്തിലാണല്ലോ എന്ന ചോദ്യം അഭിമുഖത്തില്‍ ഉണ്ടായിരുന്നു. എനിക്ക് വാപ്പച്ചിയെ നന്നായറിയാം. എന്നയെും സഹോദരിയെയും എങ്ങനെയാണ് വളര്‍ത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും അങ്ങനെ തന്നെയാണെന്നും ദുല്‍ഖര്‍ പറയുന്നു. അതേസമയം മമ്മൂട്ടിയെ അദ്ദേഹത്തെ സിനിമ കണ്ടോ അതിലെ സംഭാഷങ്ങള്‍ കൊണ്ടോ വിലയിരുത്തരുതെന്നും താരം വ്യക്തമാക്കി.

മനപ്പൂര്‍വം വേദനിപ്പിക്കാത്തയാള്‍

മനപ്പൂര്‍വം വേദനിപ്പിക്കാത്തയാള്‍

പൊതുവേദികളില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി ഒരുവാക്കു പോലും വാപ്പച്ചി പറയാറില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. മമ്മൂട്ടിയെ ബാധിക്കുന്നതെന്തും എന്നെയും ബാധിക്കും. ആരെയും മനപ്പൂര്‍വം വേദനിപ്പിക്കുന്ന വ്യക്തിയല്ല അദ്ദേഹം. ചെറുപ്പം മുതലെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയുടെ രാഷ്ട്രീയമോ ദേശീയ രാഷ്ട്രീയമോ എന്തുതന്നെയായാലും താല്‍പര്യമില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അതേസമയം ദുല്‍ഖറിന്റെ മറുപടി പാര്‍വതിയെ ലക്ഷ്യമിട്ടാണോ എന്നും സൂചനയുണ്ട്.

സിനിമകളിലൂടെ അഭിപ്രായം പറയും

സിനിമകളിലൂടെ അഭിപ്രായം പറയും

എല്ലാ വിഷയത്തിനും രണ്ട് വശങ്ങളുണ്ട്. ഇതില്‍ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ അതിലൊരു വശത്ത് നില്‍ക്കേണ്ടി വരും. എന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായം അറിയിക്കാനാണ് താല്‍പര്യം. തന്റെ സിനിമകളില്‍ ഇതുവരെ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടേയില്ല. അന്നത്തെ തിരക്കഥകള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. കസബ വിവാദം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത് കൊണ്ടാണ് ദുല്‍ഖര്‍ നിലപാട് വ്യക്തമാക്കിയതെന്നാണ് സൂചന.

അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ 'സഖാവ്'? ട്വിസ്റ്റുകള്‍ ഇങ്ങനെ...അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ 'സഖാവ്'? ട്വിസ്റ്റുകള്‍ ഇങ്ങനെ...

മമ്മൂട്ടിയെ താന്‍ ബലാത്സംഗം ചെയ്തേനെ! സംവിധായകന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം പുകയുന്നുമമ്മൂട്ടിയെ താന്‍ ബലാത്സംഗം ചെയ്തേനെ! സംവിധായകന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം പുകയുന്നു

English summary
dulquer about amma controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X