Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുമതിക്കും മുൻപേ സ്റ്റിക്കർ ചെയ്തു..വീഡിയോ ദുൽഖറിന്റെ പേജിലുണ്ട്'; അണിയറ പ്രവർത്തകർക്കെതിര മല്ലു ട്രാവലർ

കൊച്ചി; കുറുപ്പ് സിനിമയുടെ പ്രമോഷന് വേണ്ടി വണ്ടിയിൽ സ്റ്റിക്കർ പതിപ്പിച്ച സംഭവത്തിൽ അണിയറ പ്രവർത്തകർക്കെതിരെ വീണ്ടും വ്ളോഗറായ ഷാക്കിര്‍ സുബ്ഹാന്‍ (മല്ലു ട്രാവലർ). നിയമപ്രകാരം പണം നല്‍കിയാണ് വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പാലക്കാട് ആർ ടി ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നായിരുന്നു സിനിമയുടെ അണിയറക്കാർ പറഞ്ഞത്. ഇത് സംബന്ധിച്ച രേഖകളും പുറത്തുവിട്ടിരുന്നു.

കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ

1


കുറുപ്പ്‌ മൂവി പ്രൊമൊഷനു വേണ്ടി പ്രൈവറ്റ്‌ വാഹനത്തിനു പ്രൊമൊഷൻ സ്റ്റിക്കർ പതിപ്പിക്കാൻ. RTO അനുമതി കൊടുത്തു എന്ന് പറയപ്പെടുന്ന പണമടച്ച്‌ രസീത്‌ ആണു ഇത്‌ ( മാധ്യമങ്ങൾ പുറത്ത്‌ വിട്ടത്‌ ) ഇത് ശെരിയാണെങ്കിൽ കേരളത്തിൽ പണം കൊടുത്താൽ നമുക്ക്‌ നിശ്ചിത കാലത്തെക്ക്‌ ഇത്‌ പോലെ മാറ്റം വരുത്താം എങ്കിൽ ഞാൻ എന്റെ വാഹനത്തിനു സ്റ്റിക്കർ ചെയ്യാൻ നാളെ ഒന്ന് RTO വരെ പോയി നോക്കട്ടെ

2


15 november ആണു ഇതിൽ അനുമതി കൊടുത്തതായി കാണുന്നത്‌ എന്നാൽ 15നു മുൻപ്‌ തന്നെ ഈ വാഹനം സ്റ്റിക്കർ ചെയ്ത്‌ വീഡിയൊ ചെയ്തതായി സൊഷ്യൽ മീഡിയയിൽ കാണാം (DQ ന്റെ യൂറ്റൂബ്‌ ചാനലിൽ 15ൻ ഇട്ട ട്രൈലറിൽ ഇതിന്റെ വീഡിയൊ കാണാം ) ഇപ്പൊഴും പറയുന്നു. എന്റെ പ്രതിഷെധം കുറുപ്പ്‌ സിനിമക്കൊ, അണിയപ്രവർത്തകർക്കൊ, ഏതിരെ അല്ല

3


പണമുള്ളവനു ഒരു നിയമം, ഇല്ലാത്തവനു വേറെ നിയമം എന്ന് വേർതിരിക്കുന്ന ചില വൃത്തികെട്ട ഉദ്യൊഗസ്ഥർക്കെതിരെയാണു
1: പണം അടച്ച്‌ ടാക്സിയിലും പ്രൈവറ്റ്‌ വാഹനങ്ങളിലും ഇങ്ങനെ സ്റ്റിക്കർ പതിപ്പിച്ചാൽ അപകടം നടക്കുകയില്ലാ എങ്കിൽ എന്ത്‌ കൊണ്ട്‌ എല്ലാവർക്കും അനുവദിച്ച്‌ കൊടുത്തുട ?

4


2: 200 gm weight ഉള്ള ക്യാമറ ഹെൽമെറ്റിൽ വെച്ചാൽ ശ്രദ്ധമാറി അപകടം വരും എന്ന് പറഞ്ഞ്‌ നിരൊധിച്ചവർ ഇത്‌ പോലെ ഉള്ളതിനു പണം വാങ്ങി അനുമതി കൊടുത്തത്‌ ഏത്‌ അടിസ്താനത്തിലാണു നമ്മൾ ജനങ്ങളേ ഇപ്പൊഴും വിഡ്ഡികളാക്കി കൊണ്ടിരിക്കുകയാണു ,നാളെ കാറിൽ മക്കളുടെ പേർ എഴുതിയാൽ അതിനു വരെ ഫൈൻ അടിക്കാൻ ഇവരൊക്കെ മുന്നിൽ ഉണ്ടാകും.

5


എല്ലാവർക്കും ഒരു നിയമം മാത്രമെ ഉണ്ടാകാൻ പടുള്ളൂ എന്ന് മാത്രമെ ആഗ്രഹമുള്ളൂ, അല്ലാതെ മറ്റൊരാൾ നന്നാവുന്നതിനു കണ്ണുകടിയൊ, പബ്ലിസിറ്റിക്ക്‌ വേണ്ടി യൊ അല്ല
തെറ്റ്‌ കണ്ടാൽ പ്രതികരിക്കണം അല്ലങ്കിൽ നമ്മൾ അടിമകൾ ആയി മാറും, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

6

അതേസമയം വിഷയത്തിൽ ഇ ബുൾജെറ്റ് സഹോദരൻമാരും കുറുപ്പ് അണിയറപ്രവർത്തകരെ രംഗത്തെത്തിയിട്ടുണ്ട്.സ്വകാര്യവാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കാൻ പറ്റില്ലെന്നാണ് അന്ന് തങ്ങളോട് അധികൃതർ പറഞ്ഞത്. കുറുപ്പ് കാറിന് ഇത് ബാധകമല്ലേ. ഇവിടെ പാവപ്പെട്ടവനെ പിഴിയുകയാണ്. വലിയ ആളുകളെ പേടിയാണ്. സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ ഒട്ടിക്കാൻ പാടില്ലെന്ന് നിയമം ഉള്ളിരിക്കെ എങ്ങനെയാണ് കുറുപ്പ് കാറിന് അധികൃതർ അനുമതി നൽകിയതെന്ന് സഹോദരന്‍മാരായ എബിനും ലിബിനും ചോദിച്ചു. നേരത്തേ അനുവാദമില്ലാതെ വാഹനം രൂപമാറ്റം ചെയ്തതതിന്റെ പേരിൽ മോട്ടോർവാഹന വകുപ്പ് ഇ ബുൾ ജെറ്റ് സഹോദരൻമാരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+