സിനിമകൾ ഇനി തിയേറ്ററിന്; ദുൽഖർ സൽമാന്റെ വിലക്ക് പിൻവലിച്ച് ഫിയോക്
കൊച്ചി: നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് തീയേറ്റർ സംഘടനകൾ. സല്യൂട്ട് എന്ന സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ നൽകിയ വിശദീകരണത്തിലാണ് തീരുമാനം ഉണ്ടായത്.
ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധിയാണ് വിശദീകരണം നൽകിയത്. വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കി ഫിയോക് നടപടി എടുക്കുകയായിരുന്നു.
സല്യൂട്ട് എന്ന ചിത്രത്തിന്റെ ഒടിടിക്ക് നൽകിയ വിഷയത്തിലാണ് ഫിയോക് ദുൽഖറിന് എതിരെ നടപടി എടുക്കാൻ കാരണമായത്. തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത നടൻ ദുൽഖർ സൽമാൻ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു ഫിയോക്കിന്റെ ആരോപണം.

സല്യൂട്ട് എന്ന സിനിമ തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതായിരുന്നുവെന്ന് ദുൽഖർ വ്യക്തമാക്കി. എന്നാൽ, ഒമൈക്രോൺ രോഗ വ്യാപനം കാരണമാണ് ഈ വിഷയത്തിൽ മാറ്റം ഉണ്ടായതെന്ന് ദുൽഖർ പറഞ്ഞു. ഇനിയുള്ള സിനിമകൾ തീയേറ്ററിന് നൽകുമെന്ന ഉറപ്പും വിശദീകരണത്തിൽ താരം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി മാസം സല്യൂട്ട് എന്ന ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഒമൈക്രോൺ വൈറസിന്റെ ഭീഷണിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ചിത്രം ഒ ടി ടിയ്ക്ക് നൽകാനുളള തീരുമാനം തിയേറ്റർ ഉടമകളോട് കാണിക്കുന്ന ചതി ആണെന്ന് ഫിയോക് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിയോക് നടപടിയുമായി രംഗത്ത് എത്തിയത്.
Recommended Video


നടൻ ദുൽഖർ സൽമാൻ അഭിനയിക്കുന്നതോ നിർമ്മിക്കുന്നതോ ആയ ചിത്രങ്ങൾ ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല. ദുൽഖറിന്റെ സിനിമകളോട് സഹകരിക്കില്ല. ഇത് മാത്രമല്ല ദുൽഖറിന്റെ ഇതര ഭാഷ സിനിമകളോടും സഹകരിക്കില്ല. സല്യൂട്ട് എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ, ചതി കാട്ടിയെന്നും ഫിയോക് അറിയിച്ചിരുന്നു. എന്നാൽ, നടന്റെ വിലക്ക് വലിയ തരത്തിലുളള ചർച്ചകൾക്കും വിവാദത്തിനും വഴിയൊരുക്കി. പിന്നാലെ ഫിയോക് തീരുമാനം മാറ്റുകയായിരുന്നു.

നടൻ ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫേറർ ഫിലിംസിനെ മാർച്ച് 15 നാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കുകയായിരുന്നു. അതേസമയം, വേഫേറർ ഫിലിംസ് നിർമിച്ച് ദുൽഖർ സൽമാൻ നായക വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു ‘സല്യൂട്ട്'. ബോബി സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അസ്ലം കെ പുരയിലാണ്. എഡിറ്റിംഗ് നിർവഹിച്ചത് എ ശ്രീകർ പ്രസാദ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. സിനിമയിലെ മറ്റ് താരങ്ങളാണ് ഡിയാന പെന്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ.

അതേസമയം, കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകൾ എത്തിയ ദുൽഖറിന്റെ ആദ്യ സിനിമ 'കുറുപ്പ്' ആയിരുന്നു. മോഹൻലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് എത്തിയ സമയത്താണ് കുറുപ്പ് റിലീസിനായി എത്തിയത്. ഈ സിനിമയ്ക്ക് കേരളത്തിൽ നിന്ന് മാത്രം ചിത്രം 35 കോടിയിലധികം കളക്ഷനും നേടി എന്നാണ് റിപ്പോർട്ട്. സിനിമ കഴിഞ്ഞ വർഷത്തെ ഏറ്റവും മികിച്ച നേട്ടം ആയിരുന്നു.

എന്നാൽ, 'ഹേയ് സിനാമിക' എന്ന ചിത്രമാണ് ഒടുവിലായി തിയേറ്ററിൽ എത്തിയ ദുൽഖർ ചിത്രം. ബൃന്ദ മാസ്റ്ററാണ് ഈ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും ചിത്രം റിലീസ് ചെയ്‍തിട്ടുണ്ട്. ബ്രിന്ദ മാസ്റ്റർ ആദ്യ തവണ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകയും 'ഹേ സിനാമിക' എന്ന സിനിമയ്ക്ക് ഉണ്ട്. അദിതി റാവുവ്, കാജല്‍ അഗര്‍വാളും ആണ് ചിത്രത്തിലെ മറ്റ് നായികമാര്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications