ഓപ്പറേഷന് സുലൈമാനിക്ക് ദുല്‍ഖറിന്റെ പിന്തുണ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിശക്കുന്നവര്‍ക്ക് ആഹാരം നല്കുന്ന ഓപ്പറേഷന് സുലൈമാനി എന്ന പരിപാടിക്ക് നടന് ദുല്‍ഖര്‍ സല്മാന് പൂര്‍ണ പിന്തുണ അറിയിച്ചു. ദുല്‍ഖര്‍ നായകനായ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നടപ്പാക്കുന്നതുകൊണ്ടുതന്നെ പരിപാടിയെക്കുറിച്ച് ഏറെ അഭിമാനിക്കുന്നതായി ദുല്‍ഖര്‍ അറിയിച്ചു.
വിശിപ്പില്ലാത്തവരുടെ നഗരമായി കോഴിക്കോട് മാറുകയെന്നത് വലിയൊരു കാര്യമാണ്. ഷൂട്ടിങ് തിരക്കുകള്‍ ഉള്ളതിനാല്‍ പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിച്ചേരാന്‍ കഴിയില്ലെങ്കിലും എല്ലാവിധ ആശംസയും ദുല്‍ഖര്‍ നേര്‍ന്നു. ജില്ലാ കളക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടവും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും ചേര്‍ന്നാണ് ഓപ്പറേഷന് സുലൈമാനി എന്ന മാതൃകാ പരിപാടിക്ക് തുടക്കമിടുന്നത്. ഉസ്താദ് ഹോട്ടലിന്റെ തിരക്കഥാകൃത്ത് അഞ്ജലി മേനോനും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.

തുടക്കത്തില്‍ കോഴിക്കോട് നഗരത്തിലും പിന്നീട് ജില്ലയില്‍ എമ്പാടും പരിപാടി വ്യാപിപ്പിക്കാനാണ് സംഘാടകരുടെ ഉദ്ദേശം. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വില്ലേജ് ഓഫീസുകള്‍ വഴി കൂപ്പണ്‍ വിതരണം ചെയ്യുകയും ഈ കൂപ്പണുകള്‍ തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ നല്കിയാല് സൗജന്യമായി ഭക്ഷണം നല്‍കുകയുമാണ് പദ്ധതി.
ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നായിരിക്കും കൂപ്പണ്‍ വിതരണം ചെയ്യുക. എല്ലാവര്ക്കും ഭക്ഷണം നല്‍കുക എന്നതാണ് പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രധാന ലക്ഷ്യം. ജില്ലയിലാകെ പദ്ധതി വ്യാപിക്കുന്നതോടെ കോഴിക്കോട് ജില്ല രാജ്യത്തിന് തന്നെ മാതൃകയാകുമെന്നുറപ്പാണ്.
-
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ് -
രാജയോഗം എന്നാല്‍ ഇതാണ്... മേയ് 29 മുതല്‍ ആഡംബരജീവിതം; ഈ രാശിക്കാരാണോ?












Click it and Unblock the Notifications