മലയാള സിനിമയിലും ആ തരംഗമെത്തി; മോഹന്‍ലാലിനെ കടത്തി വെട്ടി ഡിക്യൂ, നേട്ടം ഇങ്ങനെ
കൊച്ചി: മെറ്റ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ത്രെഡ്സ് മലയാള സിനിമാ ലോകത്തും തരംഗമായിരിക്കുകയാണ്. ത്രെഡ്സിന്റെ പ്ലേസ്റ്റോര്‍ ഡൗണ്‍ലോഡുകള്‍ അതിവേഗത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉപയോഗിച്ച് ആപ്പില്‍ ലോഗിന്‍ ചെയ്യാനാവും. അതിലുള്ള അതേ ആളുകളെ തന്നെ നമുക്ക് ഫോളോ ചെയ്യാനും സാധിക്കും. ഇതെല്ലാം ത്രെഡ്സിന് നേട്ടമായിരിക്കുകയാണ്. മലയാളി സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം ഇപ്പോള്‍ ത്രെഡ്സ് ഏറ്റെടുത്തിരിക്കുകയാണ്.
സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്നെയാണ് ത്രെഡ്സില്‍ ആദ്യമെത്തിയ മലയാള താരം. മമ്മൂട്ടി പക്ഷേ ഇതുവരെ ത്രെഡ്സില്‍ എത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനി ത്രെഡ്സില്‍ സാന്നിധ്യമറിയിച്ച് കഴിഞ്ഞു.അതേസമയം മോഹന്‍ലാലിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കളര്‍ഫുള്‍ എന്‍ട്രിയാണ് നടത്തിയിരിക്കുന്നത്. ആരാധകരാകെ ആവേശം കൊണ്ട് ഇളകി മറിഞ്ഞിരിക്കുകയാണ്. ഫോളോവേഴ്സിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ കടത്തിവെട്ടിയാണ് ദുല്‍ഖറിന്റെ മുന്നേറ്റം.

ഒരു ലക്ഷം ഫോളോവേഴ്സിനെ ആദ്യം സ്വന്തമാക്കിയത് മോഹന്‍ലാലാണ്. വലിയ മത്സരം തന്നെ ദുല്‍ഖര്‍-മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലുണ്ടായിരുന്നു. മോഹന്‍ലാലിന്റെ മൊത്തം ഫോളോവേഴ്സിനേക്കാള്‍ എത്രയോ മുന്നിലാണ് ദുല്‍ഖര്‍. ദുല്‍ഖറിന് 254 കെ ആണ് ഇപ്പോഴുള്ള ഫോളോവേഴ്സ്. മോഹന്‍ലാലിന് ഇത് 174 കെ ഫോളോവേഴ്സാണ്.
വരും ദിവസങ്ങളിലും ഈ ആരാധക പോരാട്ടം വര്‍ധിക്കാനാണ് സാധ്യത.മമ്മൂട്ടി കൂടി ത്രെഡ്സില്‍ എത്തുന്നതോടെ ആരാധകരുടെ കുത്തൊഴുക്ക് തന്നെ ഉണ്ടാവുമെന്ന് ഉറപ്പാണ്. അതേസമയം നടന്മാരുടെ മാത്രം കേന്ദ്രമല്ല ത്രെഡ്സ്. നിരവധി നടിമാരും ഇവിടെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. അഹാന കൃഷ്ണ, നമിത പ്രമോദ്, തുടങ്ങിയവരെല്ലാം ത്രെഡ്സില്‍ അക്കൗണ്ട് ആരംഭിച്ച് കഴിഞ്ഞു.
മലയാള സിനിമയിലെ മാത്രം സാഹചര്യമല്ല ഇത്. മറ്റ് ഭാഷയിലെ താരങ്ങളും, ഗായകരുമെല്ലാം ത്രെഡ്സില്‍ അക്കൗണ്ട് തുടങ്ങുകയും, ആരാധകരെ കൈയ്യിലെടുക്കുകയും ചെയ്തു. അതേസമയം ത്രെഡ്സിന്റെ ഡൗണ്‍ലോഡ് പ്ലേസ്റ്റോറില്‍ കുതിച്ച് ഓടുകയാണ് ലോഞ്ച് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ 2 മില്യണ്‍ ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇക്കാര്യം മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് അറിയിച്ചത്.
അതേസമയം ത്രെഡ്സ് അടുത്ത രണ്ട് മണിക്കൂര്‍ കൂടി പിന്നിട്ടതോടെ അഞ്ച് മില്യണിലെത്തി ഡൗണ്‍ലോഡ്. പിന്നീട് ഇത് മുപ്പത് മില്യണില്‍ വരെയെത്തി. ഇത്രയധികം ഡൗണ്‍ലോഡ് അടുത്തൊന്നും ഒരു ആപ്പിനും ലഭിച്ചിട്ടിട്ടില്ല. ചാറ്റ്ജിപിടി എളുപ്പത്തിലാണ് ത്രെഡ്സ് മറികടന്നത്. രണ്ട് മാസത്തിനുള്ളില്‍ നൂറ് മില്യണ്‍ യൂസര്‍മാര്‍ക്ക് മുകളില്‍ ത്രെഡ്സിന് നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഏറ്റവും രസകരമായ കാര്യം, ട്വിറ്ററിലെ ഏറ്റവും പ്രശസ്തമായ സെലിബ്രിറ്റികളായ ബില്‍ ഗേറ്റ്സ്, ഷക്കീറ, ഒപ്ര വിന്ഫ്റി എന്നിവര്‍ ത്രെഡ്സില്‍ എത്തി. മെറ്റയെ സംബന്ധിച്ച് സര്‍പ്രൈസായിട്ടുള്ള ഇന്‍സ്റ്റന്റ് ഹിറ്റായി ത്രെഡ്സ് മാറിയിരിക്കുകയാണ്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications