മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം വരച്ച് ഇടുക്കിയിലെ മിടുക്കി. ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു
തൊടുപുഴ: ഇടുക്കി പൊന്‍മുടിയില്‍ ചിത്രങ്ങളിലൂടെ അത്ഭുതം തിര്‍ത്ത ഒരു കൊച്ചു മിടുക്കിയുണ്ട്. പേര് റോസ് മരിയ, ബാല്യം വരയെ പ്രണയിക്കാന്‍ പഠിപ്പിച്ചപ്പോള്‍ റോസ്മരിയ വരച്ചുകൂട്ടിയത് ആയിരക്കണക്കിന് ചിത്രങ്ങളാണ്. ഇടുക്കിക്കാരുടെ അഭമാനമായ ഈ കൊച്ചു മിടുക്കി ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.റോസ് മരിയ വരച്ച പ്രീയതാരം ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയിലും തരംഗമായിരിക്കുകയാണ.്
ഒരു കൊച്ചു കലാകാരിയുടെ ഓയില്‍ പെയ്ന്റിംഗ് അടിക്കുറുപ്പോടെ ഫേയ്‌സ്ബുക്കില്‍ റോസ് മരിയ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവിധി ലൈക്കുകളും കമന്റുകളുമാണ് കിട്ടുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൂടി ചിത്രത്തിനു കമന്റ് ചെയതതോടെ സോഷ്യല്‍ മീഡിയ ചിത്രം ഏറ്റെടുക്കകയായിരുന്നു. വെല്‍ഡണ്‍ എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്.

ചുരുങ്ങിയകാലംകൊണ്ട് വരയുടെ മാസ്മരികലോകം തീര്‍ത്ത കലാകാരിയുടെ ചിത്രം സോഷ്യല്‍ മീഡിയില്‍ കണ്ട താരം അഭിനന്ദിക്കാന്‍ വിട്ടുപോയില്ല എന്നതും ശ്രദ്ധേയം .താരം നല്‍കിയ അഭിനന്ദനത്തില്‍ സന്തോഷമുണ്ടെന്ന് റോസ്മരിയ പ്രതികരിച്ചു. പ്രശസ്തരായ നിരവധി വ്യക്തികളുടെ ചിത്രങ്ങള്‍ ഇതിനകം ഈ കൊച്ചു മിടുക്കി വരച്ചു കഴിഞ്ഞു.നാലിരത്തി അഞ്ഞൂറോളം ചിത്രങ്ങളാണ് ഈ കലാകാരി ഇതിനകം വരച്ച് തീര്‍ത്തത്. നിരവധി അഗംകാരങ്ങളും നേടി റോസമരിയ പൊന്‍മുടി അമ്പഴച്ചാല്‍ സ്വദേശി സിബിയുടെ മകളാണ്.












Click it and Unblock the Notifications