കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാ കര്‍ഫ്യൂ നൂതന ആശയം... കൊറോണ വ്യാപനം തടയും, ഒന്നിച്ച് നിന്ന് കൈകൊട്ടാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍!

Google Oneindia Malayalam News

കൊച്ചി: പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് സൂപ്പര്‍ താരങ്ങളും മോഹന്‍ലാലും മമ്മൂട്ടിയും അടങ്ങുന്ന നിരയിലേക്ക് എത്തിയിരിക്കുന്നത് യുവ ദുല്‍ഖര്‍ സല്‍മാനാണ്. വൈകീട്ട് നമുക്ക് ഒരുമിച്ച് നിന്ന് കൈകൊട്ടാമെന്നാണ് ദുല്‍ഖര്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ താന്‍ വീട്ടിലാണെന്നും ജനതാ കര്‍ഫ്യൂ പാലിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. എന്നാല്‍ പിന്തുണ കര്‍ഫ്യൂവിന് കുറഞ്ഞിട്ടില്ല

മുന്‍ എംപി ഇന്നസെന്റ് അടക്കമുള്ളവരും ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ് ജനതാ കര്‍ഫ്യൂവിന് ലഭിക്കുന്നത്. തെരുവുകളൊക്കെ വിജനമാണ്. പലരും കടകള്‍ വരെ പൂട്ടി. പ്രധാനമന്ത്രിക്കൊപ്പം കേരളത്തിലെ സിനിമാ താരങ്ങളും ഈ വിഷയം ഗൗരവത്തോടെ കണ്ടതാണ് ഇപ്പോഴത്തെ ജാഗ്രതയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ദുല്‍ഖറിന്റെ പിന്തുണ

ദുല്‍ഖറിന്റെ പിന്തുണ

താന്‍ വീട്ടിലാണുള്ളത്. ബാക്കിയുള്ളവരും അങ്ങനെ തന്നെയാണ് ഈ ദിവസം ചിലവഴിക്കുകയെന്നാണ് പ്രതീക്ഷയെന്നും ദുല്‍ഖര്‍ പറഞ്ഞു. ജനതാ കര്‍ഫ്യൂ കോവിഡിനെ ഒന്നിച്ച് നിന്ന് പ്രതിരോധിക്കാനുള്ള മികച്ച ചുവടുവെപ്പാണെന്നും പറഞ്ഞു. രാജ്യത്തെ ഒരുമിപ്പിക്കുന്ന നൂതന ആശയമാണ് ജനതാ കര്‍ഫ്യൂ. എല്ലാവര്‍ക്കും ഒന്നിച്ച് നിന്ന് കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് കൈ കൊട്ടി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാമെന്നും ദുല്‍ഖര്‍ പറഞ്ഞു.

പുറത്തിറങ്ങിയാല്‍ ബുദ്ധിമുട്ട്

പുറത്തിറങ്ങിയാല്‍ ബുദ്ധിമുട്ട്

ജനതാ കര്‍ഫ്യൂവിനെ ഇന്നസെന്റും പിന്തുണച്ചിട്ടുണ്ട്. കര്‍ഫ്യൂ എന്തിനാണെന്നാണ് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് തോന്നിയത്. പിന്നീടാണ് ഇതിന്റെ ഗൗരവം മനസ്സിലായത്. ഇത് ഒരു ദിവസം മാത്രമല്ല വേണ്ടത്. ഒരാഴ്ച്ചയോ രണ്ടാഴ്ച്ചയോ തുടര്‍ന്നുപോയാല്‍ കൊറോണ നാട്ടില്‍ നിന്ന് പമ്പ കടക്കും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്. ത്രെയോ പേരെയാണ് ശിക്ഷിക്കുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ല. ലോകം മുഴുവും കൊടുങ്കാറ്റായിരിക്കുകയാണ്. എനിക്ക് ഒരു പ്രശ്‌നവുമില്ല എന്ന് ചിന്തിക്കുകയല്ല വേണ്ടത്. പേടി വേണം. മരണം തൊട്ടടുത്ത് വന്നുനില്‍ക്കുകയാണ്. എല്ലാവരും നേരിടണം. രോഗം വന്നാല്‍ ഒറ്റയ്ക്കായെന്ന് ഓര്‍ത്ത് പരിഭ്രമിക്കേണ്ട. നാടിന്റെ നന്മയ്ക്ക് വേണ്ടി അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകണമെന്നും ഇന്നസെന്റ പറഞ്ഞു.

ട്രോളുകള്‍ വേണ്ട

ട്രോളുകള്‍ വേണ്ട

ജനതാ കര്‍ഫ്യൂവിന് എതിരെയുള്ള ട്രോളുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സലീം കുമാര്‍. അത്തരം ട്രോളുകള്‍ കൊണ്ട് ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂവെന്നാണ് സലീം കുമാര്‍ പറഞ്ഞത്. പല ട്രോളുകളും എന്റെ മുഖം വെച്ചുള്ളതാണ്. അതില്‍ നിന്ന് എന്നെ ഒഴിവാക്കണം. എനിക്കതില്‍ ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ട്. അഞ്ച് മണിക്ക് പാത്രം കൊണ്ട് മുട്ടുന്നതിനെ വിമര്‍ശിക്കുന്നതും കണ്ടു. നമുക്ക് വേണ്ടി അധ്വാനിക്കുന്നവരെ അഭിനന്ദിക്കുന്നതില്‍ എന്താണ് തെറ്റ്. ഈ സമയത്ത് കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണടകള്‍ ഊരിവെക്കാമെന്നും സലീം കുമാര്‍ പറഞ്ഞു.

ഞാനും പുറത്തിറങ്ങില്ല

ഞാനും പുറത്തിറങ്ങില്ല

വളരെ ശ്രദ്ധയോടെയാണ് ചെന്നൈയിലെ വീട്ടില് സമയം ചെലവഴിക്കുന്നതെന്ന് ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് മോഹന്‍ലാല്‍ പറഞ്ഞു. എന്റെ അമ്മ എറണാകുളത്തെ വീട്ടിലാണുള്ളത്. അവിടെയും ഇവിടെയും അതിഥികളെ പരമാവധി ഒഴിവാക്കിയിരിക്കുകയാണ്. ഞങ്ങളാരും ഇന്ന് പുറത്ത് പോകുന്നില്ല. സാധനങ്ങള്‍ വാങ്ങാനായി വീട്ടില്‍ നില്‍ക്കുന്നവരെയാണ് വിടുന്നത്. ഇതൊന്നും ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇന്ന് അഞ്ച് മണിക്ക് നാമെല്ലാവരും ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസ്സാണ്. ആ ശബ്ദമെന്ന് പറയുന്നത് ഒരുമയുടെ മന്ത്രം പോലെയാണ്. അതില്‍ വൈറസും ബാക്ടീരിയയുമൊക്കെ നശിച്ചു പോകട്ടെ. ഒരുപാട് പേര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദു:ഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടിയും ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചിട്ടുണ്ട്. വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്. സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതലെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം ബോളിവുഡ് താരങ്ങള്‍ നേരത്തെ തന്നെ ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചിരുന്നു. കേരളത്തില്‍ എല്ലാ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്‍ ജനതാ കര്‍ഫ്യൂവിനായി വാഗ്ദാനം ചെയ്തിരുന്നു.

English summary
dulquer salman supports janata curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X