ഹോട്ടലുകളില്‍ വ്യാജ മുട്ട ? ചൈനീസ് മുട്ട നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലും, എങ്ങനെ തിരിച്ചറിയും...

  • Posted By: വരുണ്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം : എല്ലാ ദിവസവും കോഴി മുട്ട കഴിക്കുന്നവരാണോ നിങ്ങള്‍. കടകളില്‍ നിന്ന് ഓംലറ്റും ബുള്‍ ഐയുമെല്ലാം വാങ്ങി വയറ് നിറയെ കഴിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ ഇഞ്ചിഞ്ചിയി കൊല്ലാന്‍ വ്യാജ കോഴിമുട്ടകള്‍ വിപണിയിലുണ്ട്. സത്യമാണ്, ചൈനയില്‍ നിന്നുള്ള വ്യാജ ചൈനീസ് മുട്ട ഇപ്പോള്‍ കേരളത്തിലും സുലഭമാണ്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചൈനീസ് മുട്ടകളെത്തുന്നുണ്ട്. ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഹോട്ടലില്‍ കയറി ഒരു ഡബിള്‍ എന്ന് ഓര്‍ഡര്‍ ചെയ്യ്ത് മുന്നില്‍ വരുന്നത് അപ്പാടെ കഴിക്കാതിരിക്കുക.

രാസവസ്തുക്കള്‍ അടങ്ങിയ ചൈനീസ് മുട്ട സ്ഥിരമായി കഴിച്ചാല്‍ മരണം ഉറപ്പാണത്രേ. എങ്ങനെ ഉറപ്പ് വരുത്തും നമ്മുടെ തീന്‍ മേശയിലെത്തുന്നത് ചൈനീസ് മുട്ടയല്ലെന്ന്. സത്യത്തില്‍ ആരോഗ്യവകുപ്പിനും ഇക്കാര്യത്തില്‍ വലിയ ധാരണയില്ല. നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആളെകൊല്ലുന്ന ചൈനീസ് മുട്ട വിപണിയിലെത്താതിരിക്കാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എങ്ങനെയാണ് ചൈനീസ് മുട്ട തിരിച്ചറിയുക, എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. വായിക്കൂ...

ചൈനീസ് മുട്ട

ചൈനീസ് മുട്ട

ചൈനീസ് മുട്ട എന്നറിയപ്പെടുന്ന ഇത്തരം വ്യാജ മുട്ടകള്‍ ആദ്യം ഉല്‍പാദിപ്പിച്ച് വിപണിയില്‍ ഇറക്കിയത് ചൈനയിലാണെന്നാണ് വിവരം. പിന്നീട് മറ്റു ചില രാജ്യങ്ങളിലും ഇത് ലഭ്യമായി തുടങ്ങി.

തമിഴ്‌നാട്ടില്‍ നിന്ന്

തമിഴ്‌നാട്ടില്‍ നിന്ന്

കണ്ടാല്‍ നാടന്‍ മുട്ട പോലെ തോന്നിക്കുന്ന വ്യാജ മുട്ടകള്‍ കേരളത്തിലേക്കെത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്. ചൈനീസ് മുട്ട കഴിച്ച് ആരോഗ്യപ്രശ്‌നമുണ്ടായ നിരവധി പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്.

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

ചൈനീസ് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പിടിപെടും. അവയിതൊക്കെയാണ്

കുട്ടികളെ ബാധിക്കും

കുട്ടികളെ ബാധിക്കും

കരള്‍ രോഗം, വൃക്ക രോഗം, മറവി രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വ്യാജ മുട്ടകള്‍. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും.

പുറത്ത് നിന്ന് കഴിക്കരുത്

പുറത്ത് നിന്ന് കഴിക്കരുത്

സാധാരണഗതിയില്‍ ഹോട്ടലുകളിലും തട്ടുകടകളിലും ഈ മുട്ടയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കോഴിയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം മുട്ടകള്‍ കൃത്രിമമായാണ് ഉല്‍പാദിപ്പിക്കുന്നത്.

വിപണിയിലെത്തുന്നത്

വിപണിയിലെത്തുന്നത്

സാധാരണ ഒരു കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്നതിന്റെ അഞ്ചില്‍ ഒന്ന് ചെലവ് മാത്രമാണ് ഇത്തരം മുട്ടകള്‍ക്ക് വേണ്ടിവരുന്നത്. അതുകൊണ്ട് തന്നെ ഹോട്ടലുകളിലും നഗരങ്ങളിലെ കടകളിലുമൊല്ലാം ഇത്തരം വ്യാജമുട്ടകള്‍്കക് വലിയ ചിലവാണ്.

എങ്ങനെ തിരിച്ചറിയും

എങ്ങനെ തിരിച്ചറിയും

ചൈനീസ് മുട്ടയെ കാഴ്ചയില്‍ തിരിച്ചറിയാനാകില്ല.. പക്ഷെ തോട് നല്ല കട്ടിയുണ്ടാകും. പൊട്ടിച്ച് കഴിഞ്ഞാലാണ് വ്യാജമുട്ടയുടെ തനിനിറം പുറത്തറിയുക. എത്രദിവസം വേണമെങ്കിലും മുട്ട കേടാകാതിരിക്കും.

രുചിയും മണവുമില്ല

രുചിയും മണവുമില്ല

കോഴിമുട്ട പൊട്ടിച്ചാല്‍, കാണപ്പെടുന്ന പാട ചൈനീസ് മുട്ടകളില്‍ ഉണ്ടാകില്ല. രുചിയും മണവുമുണ്ടാകില്ല. ജെല്ലി പോലെയാരിക്കും, ഉള്‍വശം. റബര്‍ ചവയ്ക്കും പോലെയാണത്രേ ഇത് വേവിച്ചാല്‍.

സാമൂഹ്യമാധ്യമങ്ങള്‍

സാമൂഹ്യമാധ്യമങ്ങള്‍

സാമൂഹ്യമാധ്യമങ്ങളില്‍ ചൈനീസ് മുട്ട എങ്ങിനെയാണ് നിര്‍മ്മിക്കുന്നതെന്ന് പ്രചരിച്ചിട്ടുണ്ട്. റേസിന്‍, സോഡിയം, ആല്‍ഗിനേറ്റ്, ആര്‍ഗനിക് ആസിഡ്, കൃത്രിമ നിറങ്ങള്‍, കാല്‍സ്യം കാര്‍ബണേറ്റ്, ജിപ്‌സം, മെഴുക് തുടങ്ങിയവയാണ് മുട്ട നിര്‍മിക്കാന്‍ ഉപോഗിക്കുന്നത്.

Read Also: മോദിയുടെ നെഞ്ചളവ് '56 ഇഞ്ച് അല്ല, 100' : മുഖ്യമന്ത്രീ പ്ലീസ്, ഇങ്ങനെ പുകഴ്ത്തരുത് !

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Duplicate eggs kill you How to identify Fake Egg.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്