ഒരു കിലോ മുല്ലപ്പൂവിന് നിങ്ങൾ എത്ര രൂപ കൊടുക്കേണ്ടിവരും; ആയിരമോ രണ്ടായിരമോ അല്ല...നിങ്ങൾ ഞെട്ടും
ഓണക്കാലം ആയാൽ പച്ചക്കറിക്കാണെങ്കിവും പൂക്കൾക്ക് ആണെങ്കിലും വില കൂടാറുണ്ട്. സാധാരണ വിലയിൽ നിന്ന് ഇരട്ടി വിലയൊക്കെ നൽകി പൂക്കൾ വാങ്ങി പൂക്കളം തീർക്കേണ്ട അവസ്ഥ വരെ വരാറുണ്ട്. അരി ഇനങ്ങൾക്കെല്ലാം കഴിഞ്ഞ മൂന്നു മാസത്തിനിടെ വലിയ തോതിൽ വില കൂടിയിരുന്നു.
കിലോഗ്രാമിനു 5 മുതൽ 10 രൂപ വരെ വർധിച്ചിരുന്നു. മൊത്തവിപണിയിലും ചില്ലറ വിപണിയിലും ഒക്കെ വില വർധനവ് നമ്മൾ കണ്ടതുമാണ്. അരിക്കായി കേരളം കൂടുതലായി ആശ്രയിക്കുന്ന തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതാണു വിലവർധനയ്ക്ക് ഒരു കാരണം. ഉഴുന്നു പരിപ്പിനും തുവരപ്പരിപ്പിനുമൊക്കെ വില വർധിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് മുല്ലപ്പൂവിന്റെ വിലയെക്കുറിച്ചാണ്. അതേ നമ്മുടെ വീട്ടു മുറ്റത്തൊക്കെ പുത്തുനിറഞ്ഞുനിൽക്കുന്ന മുല്ലപ്പൂവിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും.
സ്വപന്ത്തിൽ പോലും വിചാരിക്കാത്തത്പരയും വിലയുണ്ട് ഇതിന്. ഓണക്കാലം ആയതോടെയാണ് മുല്ലപ്പൂവിന് ഇത്രയധികം വില കൂടിയത്. . ഒരു കിലോഗ്രാം മുല്ലപ്പൂവിന് ഇന്നലത്തെ വില 4000 രൂപയാണ്. ഒരു മുഴത്തിന് നൂറ് രൂപയും. ഓണാഘോഷം തുടങ്ങിയതോടെ മുല്ലപ്പൂവിന് വില വർധിക്കുകയായിരുന്നു.
സൗന്ദര്യം കൂടി വരുവാണല്ലോ!!!!..... ഓണാശംസകളുമായി മഡോണ എത്തി..ചിത്രം ഏറ്റെടുത്ത് ആരാധകർ
ചിങ്ങമാസം ആയതോടെ മുല്ലപ്പൂവിന് ആവശ്യക്കാർ ഏറിയിരുന്നു. അതുമാത്രവുമല്ല പുറത്തുനിന്നാണ് സംസ്ഥാനത്തേക്ക് ഓണത്തിനുള്ള പൂക്കൾ എത്തിക്കുന്നത്. കേരളത്തിൽ മുല്ലപ്പൂ കൃഷി അത്ര സജീവമല്ല.
നിലവിൽ കേരളത്തിൽ എവിടെയും കാര്യമായി മുല്ലപ്പൂ കൃഷി നടക്കുന്നില്ല. തമിഴ്‌നാട്ടിൽ നിന്നാണ് ഇവിടേക്കുള്ള മുല്ലപ്പൂക്കൾ എത്തിക്കുന്നത്. ഇത്തവണ കേരളത്തോടൊപ്പം തന്നെ തമിഴ്‌നാട്ടിലും കനത്ത മഴയായതോടെ പലയിടത്തും മുല്ല പൂക്കൃഷി നശിച്ചു.
ഇതെല്ലാം മുല്ലപ്പൂവിന്റെ ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി. ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ് മുല്ലപ്പൂവിന് കിലോഗ്രാമിന് 3000 രൂപയിൽനിന്നു 4000 രൂപയിലേക്ക് വിലയെത്തിയത്.
തമിഴ്നാട്ടിൽ നിന്ന് പാലക്കാട് വഴിയാണ് സംസ്ഥാനത്തേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. അവിടെ ഉല്പാദനം കുറഞ്ഞതും മഴയിൽ പൂ കൃഷി നശിച്ചതും ആണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കൃഷി നശിച്ചതിനാൽ പൂവ് ലഭിക്കാനും പ്രയാസമായിരുന്നു. മഴ കാരണം മുല്ലമൊട്ടുകൾ പെട്ടെന്ന് ചീയുന്നതും തിരിച്ചടിയാണ്.












Click it and Unblock the Notifications