Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒരു മന്ത്രി വിദേശത്ത് പോയത് 26 തവണ, 12 തവണയും ഭാര്യ ഒപ്പമുണ്ടായിരുന്നു; എകെ ബാലന്‍

തിരുവനന്തപുരം: മന്ത്രിമാര്‍ വിദേശ യാത്ര നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിേദശത്ത് പോയിരുന്നു എന്നും ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ലോക കേരളസഭ മേഖലാ സമ്മേളനം സര്‍ക്കാര്‍ കാശെടുത്തല്ല നടത്തുന്നതെന്നും എ കെ ബാലന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല എന്നും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കും എന്നുമുള്ള പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി പ്രസിഡന്റിന്റേയും വിമര്‍ശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1

എ കെ ബാലന്റെ വാക്കുകള്‍ ഇങ്ങനെയാണ്...വന്നയാള്‍ക്കും അഭിമാനബോധം ഉണ്ടാകുമല്ലോ. അവര്‍ പറഞ്ഞു ഞങ്ങള്‍ കഴിച്ച ഭക്ഷണത്തിന്റെ കാശ് തിരിച്ച് തരാം എന്ന്. എന്തിനാണ് ഈ രൂപത്തിലുള്ള വൃത്തികെട്ട നന്ദികേട് കാട്ടുന്നത്. ഇതിന്റെ മേഖലാ സമ്മേളനം സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ ഖജനാവില്‍ നിന്ന് എടുത്തിട്ടല്ല ഇപ്പോള്‍ നടത്തുന്നത്.

2

അവിടെയുള്ള നമ്മുടെ പാവപ്പെട്ട പ്രവാസികളാണ്. അതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തുന്നു. സാധ്യതകള്‍ എന്താണ് എന്ന് മനസിലാക്കുന്നു. അതിന് ഗവണ്‍മെന്റിന്റെ പ്രതിനിധികള്‍ വിദേശത്ത് പോകുന്നത് ആദ്യത്തെ സംഭനമാണോ. രണ്ട് മന്ത്രിമാരെ സംബന്ധിച്ച് ഞാന്‍ ആളുടെ പേര് പറയുന്നില്ല. ഒരു മന്ത്രി 26 പ്രാവശ്യമാണ് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വിദേശത്ത് പോയത്.

3

അതില്‍ 12 പ്രാവശ്യവും ഭാര്യയേയും കൂട്ടിയിട്ടാണ് പോയത്. മറ്റൊരു മന്ത്രി 16 പ്രാവശ്യമാണ് പോയത്. അതില്‍ 12 പ്രാവശ്യവും ഭാര്യയെ കൊണ്ടാണ് പോയത്. വെല്ലുവിളിച്ചാല്‍ ഇതുപോലെ പറയേണ്ടിവരും. തൊഴില്‍ സാധ്യതകളുമായി ബന്ധപ്പെട്ട് സ്ഥാപന അടിസ്ഥാനത്തില്‍ എത്രയോ സാധ്യതകളുണ്ട്. ഞാന്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരിക്കുന്ന സമയത്ത് യു എ ഇയിലെ തൊഴില്‍ദാതാക്കളുടെ ഒരു യോഗം വിളിച്ച് ചേര്‍ത്തു.

4


സ്‌കില്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായി അവര്‍ നിര്‍ദേശിക്കുന്ന ട്രെയിനിംഗ് ഇവിടെ നിന്ന് കൊടുക്കുകയും 266 പേരെ വിദേശത്ത് പറഞ്ഞയച്ചു. പാസ്‌പോര്‍ട്ടും വിസയും നമ്മള്‍ എടുത്ത് കൊടുത്തു. വര്‍ക്ക് ഓര്‍ഡര്‍ എടുത്തു, ഫ്‌ളൈറ്റിന്റെ ടിക്കറ്റ് നമ്മള്‍ എടുത്തു. 266 പേരെ വിദേശത്തേക്ക് അന്ന് പറഞ്ഞയച്ചു. ഹോളണ്ടില്‍ നിന്ന് ഈ വിവരം അറിഞ്ഞ് ഇവിടെ ആള്‍ വന്നു.

5

ഇന്ത്യയിലെ ഹോളണ്ടിന്റെ അംബാസിഡര്‍ ഇവിടെ വന്ന് ചര്‍ച്ച നടത്തി ആയിരം പേര്‍ക്ക് തൊഴില്‍ സാധ്യതകള്‍ അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷെ കൊവിഡ് വന്നതിന്റെ ഭാഗമായി ആ പദ്ധതി അവിടെ നിന്നു. പക്ഷെ ഇനിയും സാധ്യത ഉള്ളകതാണ്. ആ സാധ്യത ഉപയോഗിക്കാന്‍ ഒരു ഗവണ്‍മെന്റിന്റെ പ്രതിനിധി എന്ന നിലയില്‍ മന്ത്രിമാര്‍ പോകുന്നതില്‍ എന്താണ് തെറ്റ്.

6

മന്ത്രിമാര്‍ പോയതിന്റെ ഭാഗമായി എന്തൊക്കെ ഇവിടെ കിട്ടിയിരുന്നു. ഉപയോഗിക്കാന്‍ കഴിഞ്ഞോ. കൊവിഡുമായി ബന്ധപ്പെട്ട് കൊണ്ട് പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് പുറത്ത് നിന്ന് ഓഫര്‍ ചെയ്ത പണം വാങ്ങാന്‍ ഒടക്ക് വെച്ചത് യുഡിഎഫും ബിജെപിയും അല്ലേ. യുഎഇയുടെ ഭരണാധികാരി 750 കോടി രൂപയാണ് തരാന്‍ തീരുമാനിച്ചത്. വാങ്ങേണ്ട എന്ന് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു, അതിന്റെ കൂടെ നമ്മുടെ കേരളത്തിലെ യുഡിഎഫ് നിന്നു.

7

ഉള്ള സാധ്യതകള്‍ പോലും ഉപയോഗിക്കാന്‍ എന്തുകൊണ്ട് സമ്മതിക്കുന്നില്ല. ബ്യൂറോക്രസിയെ ശ്രദ്ധിക്കണം. പട്ടികജാതി പട്ടികവര്‍ഗവുമായി ബന്ധപ്പെട്ട് ബ്യൂറോക്രസി സഹായിക്കുന്നില്ലെങ്കില്‍ ഈ പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട പദ്ധതികള്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ കഴിയില്ല. ഢഞാന്‍ ഈ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ചില നീക്കങ്ങള്‍ ഉണ്ടായിരുന്നു. അത് പക്ഷെ നടന്നില്ല. ഒട്ടേറെ പുതിയ പദ്ധതികള്‍ക്ക് അന്ന് രൂപം കൊടുത്തതാണ്. ആ പദ്ധതികള്‍ മുന്നോട്ട് പോകണം.

8

ഉദ്യോഗതലത്തില്‍ ഉണ്ടാകുന്ന ഉടക്കുകള്‍ തിരിച്ചറിഞ്ഞ് കൊണ്ട് അതിനെ അതിജീവിക്കണം. എല്ലാ വകുപ്പുകളിലും ഇപ്പോള്‍ കാണുന്ന ഒരു പ്രത്യേകത കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്ന സമീപനം. എന്നാല്‍ ഞങ്ങളും അങ്ങനെ അങ്ങ് സ്വീകരിക്കാം. അതാണല്ലോ ഇടതുപക്ഷത്തിന് വോട്ട് കിട്ടുന്നതിന് സഹായിച്ച ഒരു കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+