കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യപ്രവർത്തകരുടെ സസ്പെൻഷൻ: മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ കൂട്ടരാജി!!

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടർമാരുടെ കൂട്ടരാജി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോ. അരുണ ഉൾപ്പെടെ മൂന്ന് പേരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് നടപടി. മെഡിക്കൽ കോളേജിലെ കൊവിഡ് നോഡൽ ഓഫീസർമാരാണ് രാജിവെച്ചിട്ടുള്ളത്. അധിക ചുതമല വഹിക്കാനാവില്ലെന്നും അറിയിച്ചിട്ടുണ്ട്. ഡോക്ടർമാർ രാജിക്കത്ത് സംസ്ഥാന സർക്കാരിന് രാജിക്കത്ത് ഇമെയിലായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

വാഹനമോടിച്ച് പ്രിയങ്ക ഗാന്ധി; എന്തു സംഭവിച്ചാലും ഹത്രാസില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍വാഹനമോടിച്ച് പ്രിയങ്ക ഗാന്ധി; എന്തു സംഭവിച്ചാലും ഹത്രാസില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

നേരത്തെയുള്ള സംഭവങ്ങൾക്ക് പുറമേ മെഡിക്കൽ കോളേജിന് മുമ്പിൽ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ കേസെടുത്ത സംഭവവും ഡോക്ടർമാരെ പ്രകോപിപ്പിച്ചെന്നാണ് വിവരം. രാവിലെ ഒമ്പത് മണി മുതൽ നിരോധനാജ്ഞ നിലവിലുള്ള സാഹചര്യത്തിൽ നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്ത സംഭവത്തിലാണ് നിലവിൽ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ അമ്പതിലധികം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

covid-1601

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധിച്ച് നേരത്തെയും ഡോക്ടർമാർ സമരം നടത്തിയെങ്കിലും ഇതൊന്നും തന്നെ ഒപികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നില്ല. മെഡിക്കൽ കോളേജിലെ നഴ്സുമാരും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള നടപടിയിൽ പ്രതിഷേിച്ച് ഇന്ന് കരിദിനം ആചരിച്ച് വരികയാണ്. ഇതിന് പുറമേ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ 48 മണിക്കൂർ നീളുന്ന സത്യാഗ്രഹവും ആരംഭിക്കും. റിലേ സത്യാഗ്രഹം അവസാനിക്കുന്നതിനുമുമ്പ് സസ്പെൻഷൻ നടപടി പിൻവലിച്ചില്ലെങ്കിൽ കൊവിഡ് ഡ്യൂട്ടി ബഹിഷ്കരിച്ച് പണിമുടക്കിലേക്ക് പ്രവേശിക്കുമെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. നഴ്സുമാരും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്.

മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗി പുഴുവരിച്ച സംഭവത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള നീക്കമാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നോഡൽ ഓഫീസർമാരുടെ പ്രതിഷേധ രാജി സർക്കാരിനും നാണക്കേടായി മാറിയിട്ടുണ്ട്.

Recommended Video

cmsvideo
അവയവം വില്‍ക്കാനുണ്ട് എന്ന പരസ്യം, ഓടിയെത്തി ശൈലജ ടീച്ചര്‍ | Oneindia Malayalam

കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ശരീരത്തിൽ പുഴുവരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. നോഡൽ ഓഫീസർ അരുണയ്ക്ക് പുറമേ രോഗി ചികിത്സയിൽ കഴിഞ്ഞിരുന്ന ആറാം വാർഡിന്റെ ചുമതലയുള്ളവർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. രോഗിയെ പരിചരിക്കുന്നതിൽ നേരിട്ട് ഇടപെടാത്ത ഡോക്ടറെ സസ്പെൻഡ് ചെയ്ത സംഭവത്തിലാണ് ഡോക്ടർമാരുടെ സംഘടന സമരത്തിലേക്ക് നീങ്ങുന്നത്.

English summary
During protest over action against health wokers Medical college covid nodel officers to resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X