പൂർവ്വവിദ്യാർഥി സംഗമത്തിനിടെ വടിവാൾവീശി യുവാക്കൾ; കാരണം വർഷങ്ങൾക്ക് മുമ്പുള്ള ശത്രുത
വടക്കാഞ്ചേരി: വരവൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ പുറത്തു നിന്നും എത്തിയ ആളുകൾ സംഘർഷം ഉണ്ടാക്കി. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ബൈക്കിലെത്തിയ വരവൂർ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് സംഗമത്തിനിടയിൽ എത്തി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

2003 ബാച്ചിന്റെ സംഗമം ആയിരുന്നു സ്‌കൂളിൽ നടന്നത്. സംഗമത്തിൽ പങ്കെടുത്ത തളി കുണ്ടുപറമ്പിൽ ഹഖീമിനെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യമായിരുന്നു വന്നവർക്ക് ഉണ്ടാത്. രണ്ടംഗ സംഘമാണ് ഇവിടേക്ക് എത്തിയത്.
വർഷങ്ങൾക്ക് മുന്നെ ഫുട്‌ബോൾ മത്സരം നടന്നിരുന്നു, ഇത് ഇവർ തമ്മിൽ ശത്രുതയുണ്ടാക്കി. ഇതിന് പകരം ചോദിക്കാനാണ് ഇവിടേക്ക് വന്നത്. സംഗമത്തിനിടെ എത്തിയ ഇവർ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം...
ഹഖീമിന്റെ സുഹൃത്തുക്കളെത്തി ആദ്യം ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞു സ്വന്തം വാഹനത്തിൽ മടങ്ങിയിരുന്ന ഹഖീമിന്റെ വാഹനത്തിനു നേരെ ഇവർ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും ആക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലക്കാട് ഭാഗത്ത് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications