Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസിമാരായി അരിക്കച്ചവടക്കാരെയും അയോഗ്യരെയും തിരുകിക്കയറ്റിയത് യുഡിഎഫ് ഭരിക്കുമ്പോൾ; എംവി ജയരാജൻ

തിരുവനന്തപുരം; കെ പി സി സി യുടെയോ പണച്ചാക്കുകൾ നിയന്ത്രിക്കുന്ന ലീഗ് നേതൃത്വത്തിന്റെയോ നിലപാടല്ല വിസി നിയമനങ്ങളിൽ എൽഡിഎഫിനുള്ളതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.ഗവർണറും സർക്കാരും ഏറ്റുമുട്ടണമെന്നല്ല ഇടതുപക്ഷ നിലപാട്. ഗവർണർക്ക് ഇതിനെക്കാൾ ഉയർന്ന പദവിക്കുവേണ്ടി കേന്ദ്രസർക്കാറിനെ തൃപ്തിപ്പെടുത്തേണ്ടിവരും. അതുകൊണ്ടായിരിക്കാം ഗവർണറുടെ ഓഫീസിൽ നിന്നും രേഖകൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതും അതിൻമേൽ തുടർച്ചയായി പരസ്യപ്രതികരണം നടത്തുന്നതും. ഇതൊന്നും ഗവർണർ പദവിക്ക് യോജിച്ചതല്ല. ചാൻസലർ ഭരണഘടനാ പദവിയല്ല. സർവ്വകലാശാലാ സ്റ്റാറ്റിയൂട്ടിലുള്ള സ്ഥാനമാണ്. രാജ്യത്തെ മറ്റു ചില സർവ്വകലാശാലകളുടെ ചാൻസലർമാർ ഗവർണർമാരല്ല. ഇപ്പോഴത്തെ വിവാദങ്ങൾ വലതുപക്ഷ രാഷ്ട്രീയക്കാരുടെയും വലതുപക്ഷമാധ്യമങ്ങളുടെയും രാഷ്ട്രീയക്കളിയാണിത്. ജനങ്ങളത് തിരിച്ചറിയുന്നുണ്ട്, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

 mvjayarajan1-1608487629-1623

യുഡിഎഫിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുമ്പോൾ

ചാൻസലർ പദവി സംബന്ധിച്ച് 2015ൽ യുഡിഎഫ് സർക്കാർ കേന്ദ്രസർക്കാറിനെ അറിയിച്ച വിവരം പുറത്തുവന്നപ്പോൾ ജാള്യത മറയ്ക്കാനുള്ള വെപ്രാളമാണ് യു. ഡി. എഫ്. നേതാക്കൾക്ക്. 30-6-2015ന് അന്നത്തെ ചീഫ് സെക്രട്ടറി കേന്ദ്രസർക്കാറിന് അയച്ച കത്തിൽ ഇപ്രകാരം പറയുന്നു. ''വൈസ് ചാൻസലർ പോലുള്ള തസ്തികകളിലെ നിയമനം സംബന്ധിച്ച് ചില സമയങ്ങളിൽ സർക്കാറും ഗവർണറും ഉരസ്സാറുണ്ട്. ഗവർണർ പദവിയെ വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെന്നതിനാൽ ചാൻസലർ പദവിയിൽ നിന്ന് ഗവർണർ ഒഴിവാകണമെന്ന ശുപാർശ അംഗീകരിക്കുന്നു.'' ഇപ്പോൾ ന്യായീകരണവുമായി രംഗത്തിറങ്ങിയ യുഡിഎഫ് നേതാക്കൾ ഈ രേഖ പുറത്തായപ്പോൾ മൗനത്തിലായി. ഇത്തരം അവസരവാദപരമായ നിലപാടുകൾ മാത്രമല്ല, യുഡിഎഫിന്റെ കാലത്ത് സ്വീകരിച്ചത്. അവർ ഭരിക്കുമ്പോഴാണ് കണ്ണൂർ ഡി.സി.സി. സെക്രട്ടറിയായ അബ്ദുൾ ഖാദർ മാങ്ങാടിനെ വി.സി.യാക്കിയതും, ലീഗ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി. അബ്ദുൾ ഹമീദിനെ കോഴിക്കോട് വി.സി.യാക്കാൻ പരിശ്രമിച്ചതും.

വൈസ് ചാൻസലർമാരായിരുന്ന അബ്ദുൾ സലാമിനെയും കെ.എസ്. രാധാകൃഷ്ണനെയും യുഡിഎഫാണ് ബിജെപിയിലെത്തിച്ചത്. കോൺഗ്രസ് നേതാവ് ഷീലാദീക്ഷിത് ഗവർണറായപ്പോഴാണ് എം.ജി. യൂണിവേഴ്‌സിറ്റി വി.സി.യായി നിയമിക്കപ്പെട്ട ഡോ. എ.വി. ജോർജ്ജിനെ അയോഗ്യനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ടത്. കലാമണ്ഡലം വി.സി.യായി നിയമിച്ചത് അധ്യാപകൻ പോലുമല്ലാത്ത വാസ്തുവിദ്യാകേന്ദ്രം ഡയരക്ടറായിരുന്ന പി.എൻ. സുരേഷിനെയായിരുന്നു. ഇത്തരത്തിൽ വി.സി.മാരായി അരിക്കച്ചവടക്കാരെയും അയോഗ്യരെയും തിരുകിക്കയറ്റിയത് യുഡിഎഫ് ഭരിക്കുമ്പോഴാണ്.

സർവ്വസമ്മതരായ അക്കാദമിക് പണ്ഡിതന്മാരാണ് എൽ ഡി എഫ് സർക്കാറിന്റെ കാലത്ത് നിയമിതരായ വി.സി.മാർ. ഡോ. യു.ആർ. അനന്തമൂർത്തി, ഡോ. കെ.എൻ. പണിക്കർ, ഡോ. രാജൻഗുരുക്കൾ, ഡോ. ബി. ഇക്ബാൽ, ഡോ. ജെ. പ്രസാദ് എന്നിങ്ങനെ നിരവധി പ്രഗത്ഭമതികളാണ് എൽഡിഎഫ് ഭരിക്കുമ്പോൾ സർവ്വകലാശാലകളുടെ തലപ്പത്ത് നിയോഗിക്കപ്പെട്ടത്. ആ പാരമ്പ്യമാണ് ഇപ്പോഴും തുടരുന്നത്. അത് ഉന്നതവിദ്യാഭ്യാസമേഖലയെ പുരോഗതിയിലേക്ക് നയിക്കാനാണ്. കെ.പി.സി.സി.യുടെയോ പണച്ചാക്കുകൾ നിയന്ത്രിക്കുന്ന ലീഗ് നേതൃത്വത്തിന്റെയോ നിലപാടല്ല വി.സി. നിയമനങ്ങളിൽ എൽഡിഎഫിനുള്ളത്.

Recommended Video

cmsvideo
    ഫൈസര്‍ വാക്‌സിന്റെ ബുസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം | Oneindia Malayalam

    സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

    ഗവർണറും സർക്കാരും ഏറ്റുമുട്ടണമെന്നല്ല ഇടതുപക്ഷ നിലപാട്. ഗവർണർക്ക് ഇതിനെക്കാൾ ഉയർന്ന പദവിക്കുവേണ്ടി കേന്ദ്രസർക്കാറിനെ തൃപ്തിപ്പെടുത്തേണ്ടിവരും. അതുകൊണ്ടായിരിക്കാം ഗവർണറുടെ ഓഫീസിൽ നിന്നും രേഖകൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതും അതിൻമേൽ തുടർച്ചയായി പരസ്യപ്രതികരണം നടത്തുന്നതും. ഇതൊന്നും ഗവർണർ പദവിക്ക് യോജിച്ചതല്ല. ചാൻസലർ ഭരണഘടനാ പദവിയല്ല. സർവ്വകലാശാലാ സ്റ്റാറ്റിയൂട്ടിലുള്ള സ്ഥാനമാണ്. രാജ്യത്തെ മറ്റു ചില സർവ്വകലാശാലകളുടെ ചാൻസലർമാർ ഗവർണർമാരല്ല. എന്നാൽ കേരളത്തിൽ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള യാതൊരാലോചനയും എൽഡിഎഫിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വിവാദമുയർത്തുന്നത് നാടിന്റെ പുരോഗതിക്കുവേണ്ടിയല്ല. വലതുപക്ഷ രാഷ്ട്രീയക്കാരുടെയും വലതുപക്ഷമാധ്യമങ്ങളുടെയും രാഷ്ട്രീയക്കളിയാണിത്. ജനങ്ങളത് തിരിച്ചറിയുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+