Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായില്‍ എത്തുന്പോള്‍ മാണി കരയുമോ? എന്നാല്‍ അതും ചരിത്രമാകും, എല്ലാക്കഥകളും മാണി പറയുന്നു?

അടൂര്‍: പട്ടത്ത് നിന്നും പാലായിലേയ്ക്ക് പോയ കെഎം മാണിയുടെ യാത്രയ്ക്കിടെ സംഘര്‍ഷം. അടൂരില്‍ മാണിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സ്വീകരണ വേദിയിലേയ്ക്കും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. 50 വര്‍ഷത്തെ മാണിയുടെ നിയമസഭ ജീവിതത്തിനാണ് അപ്രതീക്ഷിതമായ ക്‌ളൈമാക്‌സ് ഉണ്ടായത്.

സ്വീകരണം ലഭിച്ച വേദികളില്‍ ഒന്നും തന്നെ മാണി മനസ് തുറന്നില്ല. പാലായിലെത്തുമ്പോള്‍ തനിയ്ക്ക് പറയാനുള്ളതെല്ലാം പറയും എന്നാണ് മാധ്യമ പ്രവര്‍ത്തകരോടും മാണി പറയുന്നത്. രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് പാലായില്‍ പറയാം എന്ന് മാണി പറഞ്ഞത്.

സ്വന്തം തട്ടകമായ പാലായില്‍ ഒരുപക്ഷേ മാണി നടത്തുക ഏറെ വികാരഭരിതമായ പ്രസംഗം ആയിരിയ്ക്കും. പാലായില്‍ മാണി കരഞ്ഞാല്‍ അത് മറ്റൊരു ചരിത്രമാകും...!

പാലാ

പാലാ

എന്നെ അറിയാവുന്ന എന്റെ പാലാക്കാര്‍ എന്ന് മാണി ഊറ്റംകൊള്ളുന്ന പാലായിലെ ജനങ്ങള്‍ക്ക് മുന്നില്‍ കെഎം മാണി മനസ് തുറക്കുമോ?

ഗൂഢാലോചന

ഗൂഢാലോചന

തനിയ്‌ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പാലായില്‍ എത്തുമ്പോള്‍ പറയാം എന്നാണ് മാണി പറയുന്നത്

കണ്ണ് നിറയുമോ?

കണ്ണ് നിറയുമോ?

പാലാക്കാര്‍ക്ക് മുന്നില്‍ സംസാരിയ്ക്കുമ്പോള്‍ മാണിയുടെ കണ്ണ് നിറയുമോ? വികാരഭരിതമായ പ്രസംഗമായിരിയ്ക്കുമോ അദ്ദേഹം നടത്തുക

സംഘര്‍ഷം

സംഘര്‍ഷം

11 ഇടങ്ങളിലാണ് മാണിയ്ക്ക് സ്വീകരണം. അടൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+