കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വേളികഴിയ്ക്കുന്നത്' അമേഠിയെ, വയനാട്ടിലേത് 'സംബന്ധം' .. കോണ്‍ഗ്രസിനെ തേച്ചൊട്ടിച്ച് എഎ റഹീം

  • By
Google Oneindia Malayalam News

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും ആവേശത്തിലാണ്. കേരളം മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ പിടിക്കാന്‍ രാഹുലിന്‍റെ വയനാടന്‍ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് തിരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്.

<strong>'രാഗാ'.. കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ! കാരണം ഇതാണ്</strong>'രാഗാ'.. കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ! കാരണം ഇതാണ്

കോണ്‍ഗ്രസ് മുഖ്യവിപത്തായി കാണുന്നത് ബിജെപിയെ അല്ല പകരം ഇടതുപക്ഷത്തെയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. റഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

 ആവേശത്തില്‍ കോണ്‍ഗ്രസ്

ആവേശത്തില്‍ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. കേരളത്തില്‍ 20 സീറ്റുകളും തൂത്തുവാരാന്‍ രാഹുല്‍ ഗാന്ധിയിലൂടെ സാധ്യമാകുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നു.ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് പാര്‍ട്ടി തിരുമാനം എന്നായിരുന്നു ടി സിദ്ധിഖിന്‍റെ പ്രതികരണം.

 പരിഹസിച്ച് കോടിയേരി

പരിഹസിച്ച് കോടിയേരി

എന്നാല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ബിജെപിയെ അല്ല ഇടതുപക്ഷത്തേയാണ് മുഖ്യവിപത്തായി കാണുന്നതെന്ന് കോടിയേരി പ്രതികരിച്ചു.

 പൈലിക്കെതിരെ

പൈലിക്കെതിരെ

കേളകത്തുള്ള പൈലിക്ക് എതിരെ മത്സരിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി തന്നെ വരേണ്ട ആവശ്യമുണ്ടോ? രാഹുല്‍ ഗാന്ധിയുടെ മുഖ്യശത്രു പൈലിയാണോയെന്നും കോടിയേരി പരിഹസിച്ചിരുന്നു.

 ഇടതുപക്ഷം തയ്യാര്‍

ഇടതുപക്ഷം തയ്യാര്‍

ദേശിയ തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് സാധ്യത നഷ്ടപ്പെട്ടപ്പോള്‍ ആണ് അദ്ദേഹം ഇങ്ങോട്ട് വന്നിരിക്കുന്നത്. എന്നാല്‍ രാഹുല്‍ എവിടെ മത്സരിച്ചാലും അതിനെ നേരിടാന്‍ ഇടതുപക്ഷം തയ്യാറാണെന്നും കോടയേരി വ്യക്തമാക്കിയിരുന്നു. അതേസമയം കടുത്ത പരിഹാസമാണ് എഎ റഹീം ഉയര്‍ത്തിയിരിക്കുന്നത്.

 വയനാടന്‍ മല കയറുന്നത്

വയനാടന്‍ മല കയറുന്നത്

ഇന്ത്യ, ആർഎസ്എസിനെതിരെ. ആർഎസ്എസും കോൺഗ്രസ്സും ഇടതുപക്ഷത്തിനെതിരെ... അമേഠിയിൽ തന്നെയാകും എംപിയായി താൻ തുടരുകയെന്നു പ്രഖ്യാപിച്ച രാഹുൽ വയനാടൻ മലകയറുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ്.

 രാഷ്ട്രീയ പാപ്പരത്വം

രാഷ്ട്രീയ പാപ്പരത്വം

അവർ ബിജെപി വിരുദ്ധത പറയും, ഇടതു പക്ഷത്തിനു മേൽ കുതിരകയറും. ഇതാണ് ഇന്നത്തെ കോൺഗ്രസ്സ്. രാഷ്ട്രീയ പാപ്പരത്വത്തിന്റെ ഉദാഹരണമാണ് ഈ കാണുന്നത്.

 ബിജെപിയ്ക്ക് അവസരമൊരുക്കുന്നു

ബിജെപിയ്ക്ക് അവസരമൊരുക്കുന്നു

പരാജയഭീതിയിൽ പാലായനം ചെയ്ത 'സേനാനായകനെ' ചൂണ്ടി ഉത്തരേന്ത്യയിൽ ബിജെപിയ്ക്ക് ഇനി വോട്ട് ചോദിയ്ക്കാം. കേരളത്തിൽ, സംഘപരിവാറിന്റെ ശ്രദ്ധ ദേശീയ തലത്തിൽ ക്ഷണിച്ചു വരുത്താൻ രാഹുലിന്റെ 'വയനാടൻ യാത്ര' ബിജെപിയ്ക്ക് അവസരമൊരുക്കുന്നു.

 വയനാട് പഴയ വയനാടല്ല,

വയനാട് പഴയ വയനാടല്ല,

സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധ്യക്ഷൻ ഇന്ത്യയുടെ ഇങ്ങേ അറ്റത്തേക്ക് 'വിജയസാധ്യത' ഉള്ള മണ്ഡലം തേടി വരേണ്ട ഗതികേട് എത്ര വലുതാണ്. ഒരു കാര്യം ഉറപ്പ്, വയനാട് പഴയ വയനാടല്ല,

 പ്രബുദ്ധരായ വോട്ടർമാർ

പ്രബുദ്ധരായ വോട്ടർമാർ

ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും എത്ര വൈകി പ്രചരണം ആരംഭിച്ചാലും വയനാട്ടെ വോട്ടർമാർ കയ്യിൽ തന്നെ കുത്തിക്കൊള്ളും എന്ന അധമമായ ആത്മവിശ്വാസം വയനാട്ടിലെ പ്രബുദ്ധരായ വോട്ടർമാർ ഇത്തവണ തിരുത്തണം.

 കാലം തെളിയിക്കും

കാലം തെളിയിക്കും

'വേളികഴിയ്ക്കുന്നത്' അമേഠിയെ,വയനാട്ടിലേത് 'സംബന്ധം' മാത്രമത്രേ.ആർക്കും വന്നു സംബന്ധം കൂടിപ്പോകാവുന്ന മണ്ണല്ല വയനാടും കേരളവുമെന്ന് കാലം തെളിയിക്കും. ഉറപ്പ്, വയനാട് രാഹുലിനെ തോല്പ്പിക്കും.

 ഒറ്റുകാരനായി

ഒറ്റുകാരനായി

ഇന്ത്യൻ ജനാധിപത്യത്തിലെ സങ്കീർണ്ണമായ നിമിഷങ്ങളിൽ സംഘപരിവാറിന്റെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടിയ ഒറ്റുകാരനായി രാഹുൽ പിൽക്കാലത്തു അറിയപ്പെടും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച</strong>സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച

<strong>" title=""അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി" />"അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി

English summary
AA rahim against rahul gandhis wayanad candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X