കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞങ്ങാട് കൊലപാതകം; മുസ്ലിം ലീഗിനെതിരെ കാന്തപുരം, കഠാര രാഷ്ട്രീയം നിര്‍ത്തണം

Google Oneindia Malayalam News

കോഴിക്കോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട സംഭവത്തില്‍ മുസ്ലിം ലീഗിനെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. എസ്‌വൈഎസ് പ്രവര്‍ത്തകന്‍ കൂടിയാണ് ഔഫ്. മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ തോല്‍വിക്ക് മറയിടാനണ് ലീഗ് അരുംകൊലകള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചത്. മുസ്ലിം ലീഗിന് സംഭവത്തില്‍ പങ്കില്ല. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും മജീദ് പഞ്ഞു.

18

ബുധനാഴ്ച രാത്രിയാണ് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമാണ് ഔഫ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ് കല്ലൂരാവി. ഈ സംഘര്‍ഷങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ രാഷ്ട്രീയ കൊലപാതകമാണ് എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് പോലീസ് നിലപാട്. വിശദമായ അന്വേഷണം നടന്നതിന് ശേഷം മാത്രമേ നിഗമനത്തില്‍ എത്താനാകൂ എന്നും പോലീസ് പറയുന്നു.

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കുംദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

അതേസമയം, അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതക കേസില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഇര്‍ഷാദിനെ പോലീസ് പ്രതി ചേര്‍ത്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി ഇര്‍ഷാദിന് വെട്ടേറ്റിരുന്നു. ഇദ്ദേഹംമംഗലാപുരം ആശുപത്രിയിലാണ്. ഇതിന് ശേഷമാണ് ഔഫിന്റെ കൊലപാതകം നടന്നത്. ഔഫിനൊപ്പമുണ്ടായിരുന്ന ഷുഹൈബിന് നേരെയും ആക്രമണമുണ്ടായി. ആലമ്പാടി ഉസ്താദിന്റെ ചെറുമകനാണ് കൊല്ലപ്പെട്ട ഔഫ്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കംജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കം

Recommended Video

cmsvideo
വാക്‌സിന്‌ അടുത്ത ആഴ്‌ച്ച ഇന്ത്യ അടിയന്തരാനുമതി നല്‍കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്

English summary
DYFI Activist Killed in Kasargod; Kanthapuram Aboobackar musliyar criticize Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X