കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; ബന്ധമില്ലെന്ന് മുസ്ലിം ലീഗ്, നിര്‍ഭാഗ്യകരം... അന്വേഷിക്കണം

Google Oneindia Malayalam News

മലപ്പുറം: കാസര്‍കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുറഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരിക്കെയാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രതികരണം. നിഷ്പക്ഷ അന്വേഷണം വേണമെന്നും കൊലപാതകത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നിര്‍ഭാഗ്യകരമാണ്. മുസ്ലിം ലീഗിന് ബന്ധമില്ലെന്നും കെപിഎ മജീദ് പറഞ്ഞു.

27

അതേസമയം, അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതക കേസില്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ പോലീസ് പ്രതി ചേര്‍ത്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇര്‍ഷാദിന് പുറമെ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയും കേസ് എടുത്തു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കുംദില്ലി മടുത്ത് കേരള എംപിമാര്‍; രാജിവയ്ക്കാന്‍ 4 പേര്‍ റെഡി, തടഞ്ഞുനിര്‍ത്തി നേതൃത്വം, തിരിച്ചടിക്കും

ബുധനാഴ്ച രാത്രി ഇര്‍ഷാദിന് വെട്ടേറ്റിരുന്നു. ഇദ്ദേഹത്തെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഔഫിന്റെ കൊലപാതകം. ഔഫിനൊപ്പമുണ്ടായിരുന്ന ഷുഹൈബിന് നേരെയും ആക്രമണമുണ്ടായി. ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആലമ്പാടി ഉസ്താദിന്റെ ചെറുമകനാണ് കൊല്ലപ്പെട്ട ഔഫ്.

ജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കംജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കം

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

ബുധനാഴ്ച രാത്രിയാണ് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കൊലപാതകം നടന്നത്. ഡിവൈഎഫ്‌ഐ എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമാണ് ഔഫ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ് കല്ലൂരാവി. ഈ സംഘര്‍ഷങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

English summary
DYFI Activist Killed in Kasargod; Muslim League leader KPA Majeed response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X