• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാഞ്ഞങ്ങാട് കൊലപാതകം; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി, മുസ്ലിം ലീഗ് കൂടുതല്‍ ഒറ്റപ്പെടുന്നു

തിരുവനന്തപുരം: കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അബ്ദുറഹ്മാന്‍ ഔഫ് കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തെ അപലിപ്പിക്കുന്നു. തിരഞ്ഞെടുപ്പിലേറ്റ തരിച്ചടിയെ തുടര്‍ന്ന് ലീഗ് അക്രമത്തിന്റെ പാതയിലാണ്. സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിവിധ മുസ്ലിം സംഘടനകളും കൊലപാതകത്തിനെതിരെ രംഗത്തുവന്നു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ അക്രത്തിലേക്ക് നീങ്ങരുത് എന്നാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. അക്രമങ്ങളില്‍ നിന്ന് പിന്‍മാറമണം. തിരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ താല്‍ക്കാലികമാണ്. അതിന്റെ പേരില്‍ അക്രമം നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും തങ്ങള്‍ പറഞ്ഞു. അക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുത് എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വിടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.

സിസ്റ്റര്‍ അമല കൊലക്കേസ്; സുരേഷ് ഗോപി വീണ്ടുമെത്തുന്നു, അടയ്ക്ക രാജുവിന്റെ മറ്റൊരു സിനിമയും

മുസ്ലിം ലീഗിനെതിരെ ശക്തമായ ഭാഷയിലാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചത്. എസ്‌വൈഎസ് പ്രവര്‍ത്തകന്‍ കൂടിയാണ് ഔഫ്. മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. രാഷ്ട്രീയ തോല്‍വിക്ക് മറയിടാനണ് ലീഗ് അരുംകൊലകള്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചത്. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മജീദ് പഞ്ഞു.

ജനുവരി 3ന് ഗള്‍ഫില്‍ യുദ്ധമുണ്ടാകുമോ? ഇസ്രായേല്‍, യുഎസ് കപ്പലുകള്‍ വരുന്നു, വന്‍ നീക്കം

ബുധനാഴ്ച രാത്രിയാണ് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ കൊലപാതകം നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ് കല്ലൂരാവി. നിലവില്‍ രാഷ്ട്രീയ കൊലപാതകമാണ് എന്ന് പറയാന്‍ സാധിക്കില്ലെന്നാണ് പോലീസ് നിലപാട്. അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതക കേസില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഇര്‍ഷാദിനെ പോലീസ് പ്രതി ചേര്‍ത്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

English summary
DYFI Activist Killed in Kasargod; Strict Action will take- Says Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X