കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇരച്ചുകയറി
കാഞ്ഞങ്ങാട്: എബിവിപി യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിലെത്തി തട്ടിക്കയറിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ഇറക്കിവിട്ടു.
നിത്യാനന്ദ പോളിടെക്‌നിക് കോളേജില്‍ എ.ബി.വി .പി യോഗം ചേരുന്നത് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് എസ്.എഫ്. ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. രണ്ട് തവണയാണ് യോഗം അലങ്കോലമാക്കിയത്. രണ്ട് തവണകളായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.

ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയത്. ഇവരെ തള്ളിപ്പുറത്താക്കിയത് മാത്രമല്ല ഒരു പ്രവര്‍ത്തകനെയുംവിട്ടു കൊടുക്കാനും പൊലീസ് തയ്യാറായില്ല.












Click it and Unblock the Notifications