കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: യൂത്ത് ലീഗ് നേതാവ് പ്രതി, ആസൂത്രിത കൊലയെന്ന് സുഹൃത്ത്

Google Oneindia Malayalam News

കാസര്‍കോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് ലീഗ് നേതാവിനെ പ്രതി ചേര്‍ത്ത് പോലീസ്. യൂത്ത് ലീഗിന്റെ മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദിനെ ആണ് പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട അബ്ദുള്‍ റഹ്മാന്റെ സുഹൃത്തായ റിയാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Recommended Video

cmsvideo
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് ലീഗ് നേതാവ് പ്രതി

അബ്ദുള്‍ റഹ്മാനെ ആസൂത്രിതമായിട്ടാണ് കൊലപ്പെടുത്തിയത് എന്ന് റിയാസ് പറയുന്നത്. ആക്രമിക്കപ്പെട്ട അബ്ദുള്‍ റഹ്മാനെ ആശുപത്രിയില്‍ എത്തിച്ചത് റിയാസ് ആയിരുന്നു. സംഭവത്തില്‍ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

dyfi

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ സിറ്റിംഗ് വാര്‍ഡ് പിടിച്ചെടുത്തതോടെയാണ് പ്രകോപനം ആരംഭിച്ചത് എന്നും കൊലയ്ക്ക് പിന്നില്‍ ലീഗ് ആണെന്നും സിപിഎം ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഈ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. മുസ്ലീം ലീഗുകാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുളള സംഘര്‍ഷത്തിനിടെ റൗഫിന് കുത്തേല്‍ക്കുകയായിരുന്നു. നെഞ്ചില്‍ മാരകമായി മുറിവേറ്റ ഔഫിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷുഹൈബിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 27കാരനായ ഓഫ് അബ്ദുള്‍ റഹ്മാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.

അബ്ദുള്‍ റഹ്മാന്റേത് ആസൂത്രിത കൊലപാതകമാണ് എന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്. ലീഗ് പരമ്പരാഗതമായി ജയിച്ച് പോന്നിരുന്ന ഔഫിന്റെ വാര്‍ഡിലാണ് ഇക്കുറി എല്‍ഡിഎഫ് അട്ടിമറി ജയം നേടിയത്. അതിന് പിന്നില്‍ ഔഫ് ആണെന്ന് വിശ്വസിച്ചാണ് പ്രതികാരമായി കൊലപ്പെടുത്തിയത് എന്ന് അമ്മാവന്‍ ഹുസൈന്‍ ആരോപിച്ചു. അതേസമയം കൊലപാതക ആരോപണം മുസ്ലീം ലീഗ് നിഷേധിച്ചു. ഔഫിന് ഡിവൈഎഫ്‌ഐയുമായോ സിപിഎമ്മുമായോ ബന്ധമില്ലെന്ന് ലീഗ് പറയുന്നു.

English summary
DYFI Activist's Murder: Police registered case against Youth League leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X