കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു; പിന്നീല്‍ മുസ്ലിം ലീഗെന്ന് ആരോപണം
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കല്ലൂരാവി സ്വദേശി ഔഫ് അബ്ദുള്‍ റഹ്മാന്‍ ആണ് കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. പ്രദേശത്ത് മുസ്ലിം ലീഗ്-ഡിവൈഎഫ്ഐ സംഘര്‍ഷം നിലനിന്നിരുന്നു. കടപ്പുറത്ത് നിന്നും വരുന്ന വഴിയായിരുന്നു ആക്രമണം. അബ്ദുള്‍ റഹ്മാന്‍റെ കൂടെ ഉണ്ടായിരുന്ന ഷുഹൈബിനും ആക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതമല്ല. പ്രാഥമിക ചികിത്സ നേടിയ ശേഷം ഷുഹൈബ് മൊഴി നല്‍കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഇയാളും ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രദേശത്ത് എല്‍ഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റത്തില്‍ വിറളി പൂണ്ട മുസ്ലിം ലീഗ് ആക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമിതിയംഗം സബീഷ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ലീഗിന്‍റെ പരമ്പരാഗത മേഖലകളില്‍ അടക്കം വലിയ മുന്നേറ്റമാണ് ഇത്തവണ എല്‍ഡിഎഫ് ഉണ്ടാക്കിയത്. കാഞ്ഞങ്ങാട് നഗരസഭ ഉള്‍പ്പടെ ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ലീഗിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ഇതില്‍ വിറളി പൂണ്ട ലീഗ് പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം ആക്രമം അഴിച്ചു വിടുകയാണെന്നും അദ്ദേഹം വണ്‍ ഇന്ത്യയോട് പറഞ്ഞു.

എല്‍ഡിഎഫിന് വോട്ട് ചെയ്തെന്ന് ആരോപിച്ച് കല്ലൂരാവിയില്‍ സ്വന്തം പ്രവര്‍ത്തകനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുസ്‌ലിം ലീഗ് പ്രവർത്തകനും പെയിന്റിങ് തൊഴിലാളിയുമായ സി നിസാറിനെ വടിവാളുകളുമായി എത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ 9 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസുടുത്തിരുന്നു.












Click it and Unblock the Notifications