Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന് തുടക്കമായി; പ്രതിനിധി സമ്മേളനം വ്യാഴാഴ്ച

കൊച്ചി: ഡിവൈഎഫ്‌ഐ പത്താം അഖിലേന്ത്യാ സമ്മേളനത്തിന് കൊച്ചിയില്‍ കൊടി ഉയര്‍ന്നു. സമ്മേളനനഗറില്‍ സ്ഥാപിക്കാനായി കൂത്തുപറമ്പില്‍നിന്ന് കൊളുത്തിയ ദീപശിഖയുമായി ജാഥ ചൊവ്വാഴ്ച വൈകിട്ട് എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. ജാഥാ ക്യാപ്റ്റന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പ്രീതി ശേഖറിനെ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം സ്വരാജ് എംഎല്‍എ സ്വീകരിച്ചു.

സമ്മേളന പ്രതിനിധികള്‍ക്ക് ഭക്ഷണത്തിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വൈപ്പിനില്‍ കൃഷിചെയ്ത മത്സ്യവും ചെമ്മീനും വിളവെടുത്ത് സ്വാഗതസംഘത്തിന് കൈമാറി. സംവിധായകന്‍ രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരിയില്‍ കൃഷിചെയ്ത ജൈവനെല്ല് അരിയാക്കിയത് എം സ്വരാജ് ഏറ്റുവാങ്ങി. കാലടിയില്‍ വിളയിച്ച ജൈവപച്ചക്കറിയും തേങ്ങയും സമ്മേളനനഗറില്‍ കഴിഞ്ഞ ദിവസം എത്തിച്ചു.

DYFI

അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ദിനേശ് സിവാച്ച് നയിക്കുന്ന കൊടിമര ജാഥകളെ ചൊവ്വാഴ്ച പുന്നപ്രവയലാറിന്റെ മണ്ണ് ഉജ്വലമായി വരവേറ്റിരുന്നു. ഓച്ചിറയില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എം എം അനസ് അലി, സെക്രട്ടറി അഡ്വ. മനു സി പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാഥകളെ സ്വീകരിച്ചു.

പിന്നീട് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ യാത്ര. ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തില്‍ ഇരു ക്യാപ്റ്റന്‍മാരും പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് ആലപ്പുഴ നഗരചത്വരത്തിനുസമീപം ചൊവ്വാഴ്ചത്തെ പ്രയാണം സമാപിച്ചു. സ്വീകരണസമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനംചെയ്തു. ബുധനാഴ്ച വയലാര്‍ രക്തസാക്ഷിമണ്ഡപത്തിലൂടെ എറണാകുളത്ത് എത്തി. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച നടക്കും. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+