• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ ലക്ഷ്യം കലാപം; ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ, ചെന്നിത്തല എത്തും വരെ കലാപം തുടരാന്‍ പദ്ധതിയെന്ന് റഹീം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ് യു പ്രവര്‍ത്തകര്‍ നടത്തിയ സമരം അക്രമാസക്തമായിരുന്നു. പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കെഎസ് യു പ്രവര്‍ത്തകരുടെ സമരം.

ചോരക്കളമായി തലസ്ഥാനം, കെഎസ്യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, ഏറ്റുമുട്ടി പോലീസും സമരക്കാരും

കെഎസ്‌യു സമരത്തിലെ അക്രമം ആസൂത്രിതം: ദുഷ്ട മനസുകളുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസുകാരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും കാണാമായിരുന്നു. കലാപം സൃഷ്ടിക്കാനാണ് ഇതുവഴി കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനെ വിശേഷിപ്പിച്ചത്. ഡിവൈഎഫ്‌ഐയുടെ വാര്‍ത്താ കുറിപ്പും, എഎ റഹീമിന്റെ പ്രതികരണവും പരിശോധിക്കാം...

അക്രമം സൃഷ്ടിക്കാൻ

അക്രമം സൃഷ്ടിക്കാൻ

ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ നടത്തിക്കൊണ്ടിരിക്കുന്ന സമാധാനപൂർവ്വമായ സമരത്തിൻ്റെ മറവിൽ നിന്നുകൊണ്ട് തലസ്ഥാന നഗരിയിൽ അക്രമം സൃഷ്ടിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സമരം അക്രമരഹിതമാണ്. എന്നാൽ കോൺഗ്രസിൻ്റെ ലക്ഷ്യം തലസ്ഥാന നഗരിയിൽ അക്രമം സൃഷ്ടിക്കുക എന്നതാണ്.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി

അവരുടെ മുദ്രാവാക്യങ്ങൾ പോലും അതിൻ്റെ ഭാഗമാണ്. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുവരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സമരം രാഷ്ട്രീയ നേട്ടം കൊതിക്കുന്നതിൻ്റെ ഭാഗമാണ്. ജൂണിൽ കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റ് പുവരുജ്ജീവിപ്പിക്കണമെന്നും റാങ്കിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും നിയമനം നൽകണമെന്നുമുള്ള തെറ്റിദ്ധാരണാജനകമായ ആവശ്യങ്ങൾ അടുത്ത പിഎസ്സി പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികൾക്ക് എതിരായ വെല്ലുവിളിയാണ്.

കലാപകേന്ദ്രമാക്കാൻ

കലാപകേന്ദ്രമാക്കാൻ

സർക്കാരിനെതിരെ ഉപയോഗിക്കാൻ കഴിയുന്ന അവസാന ആയുധം എന്ന നിലയിൽ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ സമാധാനപരമായി നടത്തുന്ന സമരത്തിലേക്ക് യൂത്ത് കോൺഗ്രസ്, കെ എസ് യു ക്രിമിനലുകളെ ഇറക്കി തലസ്ഥാനത്തെ കലാപ കേന്ദ്രമാക്കി മാറ്റുവാനാണ് ലക്ഷ്യമിടുന്നത്. ജനാധിപത്യപരമായ സമരത്തിൽ ദുഷ്ട്ടലാക്കൊടെ പങ്കാളികളായി ബോധപൂർവ്വം അക്രമസമരം സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. യുവജന വിരുദ്ധമായ ഈ സമരത്തിൽ നിന്നും പിൻമാറുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

പോലീസ് സംയമനം പാലിച്ചു

പോലീസ് സംയമനം പാലിച്ചു

പോലീസ് സംയമനം പാലിച്ചതുകൊണ്ട് മാത്രമാണ് വലിയ അത്യാഹിതം ഒഴിവായത് എന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് ഉത്തരവാദികൾ എന്നും റഹീം പറഞ്ഞു.

 ചെന്നിത്തലയുടെ ജാഥ എത്തും വരെ

ചെന്നിത്തലയുടെ ജാഥ എത്തും വരെ

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേര യാത്ര തലസ്ഥാനത്ത് എത്തുന്നത് വരെ ഈ കലാപം തുടരാനാണ് കോൺഗ്രസിന്റെ പദ്ധതി എന്നും റഹീം ആരോപിക്കുന്നുണ്ട്. സമാധാനപരമായി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ സമരപ്പന്തലിലേക്ക് പോലീസിനെ കയറ്റുക എന്ന ലക്ഷ്യത്തിലായിരുന്നു അക്രമകാരികൾ എന്നും റഹീം പ്രതികരിച്ചു.

'മെട്രോ മാന്‍' ബിജെപിയ്ക്ക് 'ഡിസാസ്റ്റര്‍ മാന്‍' ആകുമോ? അദ്വാനിയേയും രാജഗോപാലിനേയും മറക്കാൻ ആകുമോ

മെട്രോ മാന്‍ ഇ ശ്രീധരന് പിറകെ പിടി ഉഷയും ബിജെപിയിലേക്ക്? ബിജെപിയുടെ കേരള പ്ലാന്‍ ഇങ്ങനെ

English summary
Dyfi alleges KSU'e violent march in front of Secretariat was part of Congress Conspiracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X