വീണ്ടും കൊലവെറി പ്രസംഗം, പ്രതിയോഗികളെ വകവരുത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവ്
കോഴിക്കോട്: മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിറും സിപിഎം നേതാവുമായ എംഎം മണിക്ക് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവെറി പ്രസംഗം. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുമെന്നാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീക്ഷണി.
കോഴിക്കോട് കുറ്റിയാടിയിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയഗം എഎം റഷീദാണ് വിവാദ പ്രസംഗം നടത്തിയത്. കല്ലാച്ചി ഈന്തുള്ളതില്‍ ബിനു വധക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ വകവരുത്തുമെന്നാണ് റഷീദിന്റെ മുന്നറിയിപ്പ്. സിപിഎം നേതാവ് എംവി ജയരാജന്‍ പങ്കടുത്ത പരിപാടിയിലായിരുന്നു റഷീദിന്റെ വെല്ലുവിളി.

'ബിനു വധക്കേസിലെ നാലാം പ്രതിയാണ് നിസാര്‍, നാലാം പ്രതിക്കാണ് ഈ സമ്മാനം. ഒന്ന്, രണ്ട്, മൂന്ന് പ്രതികള്‍ ബാക്കി ഉണ്ട്. നാലാം പ്രതിക്ക് തീരുമാനിച്ചത് കിട്ടി. ബാക്കി പ്രതികള്‍ പുറത്ത് നില്‍ക്കുകയാണ്. സഖാവ് ബിനുവിന്റെ ചോര കല്ലാച്ചിയിലെ തെരുവ് വീഥികളില്‍ വീണത് സത്യമാണെങ്കില്‍ അതിന് ഞങ്ങള്‍ പകരം ചോദിക്കും. പതിനാല് വര്‍ഷം സഖാക്കള്‍ ആര്‍ത്തിരമ്പി വിളിച്ചത് വെറുതെയല്ല അത് ചെയ്യാന്‍ തന്നെയായിരുന്നു' എന്നിങ്ങനെ പോകുന്നു റഷീദിന്റെ പ്രസംഗം.
എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്ന് പ്രസംഗിച്ച എംഎം മണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ജയില്‍ വാസവും അനുഭനവിക്കേണ്ടി വന്നിട്ടുണ്ട്. റഷീദിന്റെ പ്രസംഗവും നിരീക്ഷിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications