ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. ഫാസ് ടാഗിന്റെ മറവിൽ കേന്ദ്രസർക്കാർ കൊള്ളലാഭം കൊയ്യുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഫാസ് ടാഗ് ഘടിപ്പിക്കാത്ത വാഹനങ്ങളിൽ നിന്നും ഇരട്ടി തുകയാണ് ടോളായി പിരിക്കുന്നത്.
ടോള്‍ തുക അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിടിക്കുന്ന ഫാസ് ടാഗ് സംവിധാനം നിർബന്ധമാക്കുന്നത് 2021 ജനുവരി ഒന്നിൽ നിന്നും ഫെബ്രുവരി 15 ലേക്ക് ഗതാഗതമന്ത്രാലയം നീട്ടിയിരുന്നു. എന്നാൽ ഈ തീരുമാനത്തിന് ഘടകവിരുദ്ധമായാണ് ടോൾ പ്ലാസകളിൽ ഈ പകൽ കൊള്ള നടക്കുന്നത്. കോവിഡ് വരുത്തിവച്ച ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾക്കുമേൽ അമിത ഭാരം ചുമത്തുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

ഫാസ് ടാഗ് നിർബന്ധമാക്കരുതെന്ന അഭ്യർത്ഥന പോലും പരിഗണിക്കാതെയാണ് എല്ലാ വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബന്ധമാക്കിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത് കൂടുതൽ ദുരുപയോഗം ചെയ്യുന്ന തരത്തിലേക്ക് ടോൾ പിരിവ് മാറിയിരിക്കുകയാണ്. ടോൾ പിരിവിന്റെ മറവിലുള്ള കേന്ദ്ര സർക്കാരിന്റെ ഈ കൊള്ളലാഭം കൊയ്യൽ അംഗീകരിക്കാൻ കഴിയില്ല.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
പാലിയേക്കരയും വാളയാറും ഉള്‍പ്പടെ നാലിടത്താണ് സംസ്ഥാനത്ത് ടോള്‍ പിരിക്കുന്നത്. ദിനം പ്രതി പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതകളാണിവ. ഉപഭോക്താക്കളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുമ്പോൾ ഈ ടോൾ പിരിവുകൾ വമ്പൻ ലാഭമാണ് കേന്ദ്രസർക്കാരിന് നേടിക്കൊടുക്കുന്നത്. ടോള്‍ ബൂത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണെന്ന ന്യായീകരണത്തിന്റെ പുറത്ത് ജനങ്ങളെ കൊള്ളയടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ജനവിരുദ്ധമായ ഈ നടപടി അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Recommended Video
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications