• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൊഴിലും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടം, പണിമുടക്കിൽ യുവാക്കളും അണിചേരണമെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 26 നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ യുവജനങ്ങളും അണിനിരക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. വര്‍ത്തമാന കാലത്തെയും വരും തലമുറയിലെ ജനതയുടെ തൊഴിലും കൂലിയും ജീവിതവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പങ്കെടുക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി .

ബിജെപിയിലേക്ക് പോകുമോ? നികേഷിന്റെ ചോദ്യത്തിന് അഡ്വ. ജയശങ്കറിന്റെ മറുപടി, പിണറായിക്ക് വിമർശനം

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും കൂലിയും തൊഴിലും നഷ്ടപ്പെടുത്തുന്ന നിലയിലാണ് കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായികള്‍ക്കും അനുകൂലമായി ഭേദഗതി ചെയ്യപ്പെടുന്നു. സഹകരണ മേഖലയെ തകര്‍ക്കുന്ന ബാങ്കിങ്ങ് ഭേദഗതിയാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്. സ്വയംഭരണാവകാശമുള്ള സ്ഥാപനം എന്ന നിലയില്‍ നിന്നും റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തിന്റെ കേവലം ഒരു പങ്കാളി എന്ന നിലയിലേക്ക് തരംതാഴ്ത്തപ്പെടുന്നു. കൃഷിയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണം ലക്ഷ്യമിട്ട് കാര്‍ഷിക ബില്ലുകള്‍ കൊണ്ട് വരുന്നു. അവശ്യവസ്തു നിയമം ഭേദഗതി ചെയ്യപ്പെടുന്നു.

ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, വര്‍ഷം 200 തൊഴില്‍ദിനം വര്‍ധിപ്പിച്ച് വേതനത്തില്‍ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക, പ്രതിരോധ, റെയില്‍വേ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനനം, ധനം എന്നീ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യവത്കരണം ഉപേക്ഷിക്കുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക, കേന്ദ്ര സര്‍വീസ് പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതിക്ക് പകരം മുന്‍ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി-1995 മെച്ചപ്പെടുത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പണിമുടക്കിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കണ്ണൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുല്ലപ്പള്ളിയുടെ നിലപാടിനെ അംഗീകരിക്കില്ലെന്ന് കെ സുധാകരനും

ഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎ

കുഞ്ഞാലിക്കുട്ടിയുടെ കോട്ടയിൽ വിമത, ജയിപ്പിക്കാനുറപ്പിച്ച് എൽഡിഎഫ്... പ്രതിസന്ധി തീരാതെ മുസ്ലീം ലീഗ്

English summary
DYFI asks youth to participate in All India strike tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X