കെഎം മാണിക്ക് വേണ്ടി ഡിവൈഎഫ്‌ഐയുടെ ഭിക്ഷാടനം
പാല: കെഎം മാണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എന്റെ 500 എന്ന കാമ്പയിന്‍ പൊടിപൊടിക്കുകയാണ്. അപ്പോഴിതാ ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ ഇന്റര്‍നെറ്റില്‍ നിന്ന് മണ്ണിലിറങ്ങി പണി തുടങ്ങിയിരിക്കുന്നു.
എന്താണെന്നല്ലേ... ഭിക്ഷാടനം തന്നെ. ഭിക്ഷയാചിച്ച് പണം പിരിച്ച് കെഎം മാണിക്ക് അയച്ചുകൊടുക്കാനാണ് പരിപാടി. കഴിഞ്ഞ ദിവസം പാലായില്‍ ഈ പരിപാടി തുടങ്ങുകയും ചെയ്തു.

പാലാ ടൗണിലായിരുന്നു സംഭവം. കെഎം മാണിയുടെ മുഖം മൂടി അണിഞ്ഞായിരുന്നു ഭിക്ഷാടനം. ടൗണിലെ കടകളിലെല്ലാം കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭിക്ഷ യാചിച്ചു, പണം പിരിച്ചു.
ബാര്‍ കോഴ ആരോപണം മാത്രമല്ലല്ലോ മാണിക്കെതിരെ ഉയര്‍ന്നത്. ബേക്കറി കടക്കാറില്‍ നിന്നും കോഴിക്കച്ചവടക്കാരില്‍ നിന്നും സ്വര്‍ണക്കടക്കാരില്‍ നിന്നും എല്ലാം പണം വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. അതുകൊണ്ട് ബേക്കറി പലഹാരങ്ങളും മദ്യക്കുപ്പിയും, കോഴിയും ഒക്കെ ആയിട്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതീകാത്മക പ്രതിഷേധം.
പിരിഞ്ഞ് കിട്ടിയ പണം മാണിക്ക് മണി ഓര്‍ഡര്‍ ആയി അയച്ചുകൊടുക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം മാണിയുടെ പേരില്‍ ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ 10 രൂപയുടെ മണി ഓര്‍ഡറുകള്‍ അയച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.












Click it and Unblock the Notifications