കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റഹീമും റിയാസും സ്വന്തം അനുയായികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു'; പേരെടുത്ത് പറഞ്ഞ് രൂക്ഷവിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തിന് എതിരെ ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ രൂക്ഷ വിമർശനം. സമരങ്ങൾ ചെയ്യുന്നതിൽ കേന്ദ്ര നേതൃത്വം പരാജയം എന്നാണ് വിമർശനം ഉണ്ടായത്. വൃന്ദാ കാരാട് അടക്കമുള്ള സി പി എം മുതിർന്ന നേതാക്കൾക്ക് പോലും പ്രവർത്തിക്കാൻ ഊർജമുണ്ട്. എന്നാൽ, ഡി വൈ എഫ് ഐ കേന്ദ്ര നേതൃത്വത്തിന് ഈ ഊർജ്ജം ഇല്ലെന്നും സമ്മേളനത്തിലെ പൊതു ചർച്ചയിൽ വിമർശനം ഉണ്ടായി.

ഇതിന് പിന്നാലെ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസിനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീമിന് എതിരെയും വിമർശനം ഉണ്ടായി. ഇരുവരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം.

arahm

റഹീമും മുഹമ്മദ് റിയാസും സ്വന്തം അനുയായികളെ പാർട്ടിയിൽ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ പ്രതിരോധത്തിൽ ആകുമെന്നും ഡി വൈ എഫ് ഐ ചർച്ചയിൽ കുറ്റപ്പെടുത്തി. പത്തനംതിട്ടയിൽ ഡി വൈ എഫ് ഐയെ നിയന്ത്രിക്കുന്നത് സി പി എം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവർത്തനത്തെ പോലും ബാധിക്കുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. ആലപ്പുഴയിൽ മെമ്പർഷിപ്പ് ഗുരുതരമായ കുറവുകൾ ഉണ്ടായി.

സംഘടനയുടെ മുൻ നിരയിലേക്ക് യൂണിറ്റ് കമ്മിറ്റികളുടെ ഭാരവാഹികളായി സ്ത്രീകളെ എത്തിക്കണം എന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നടപ്പാക്കാൻ കഴിഞ്ഞില്ല. സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ യൂണിറ്റിന്റെ പ്രവർത്തന സമയം ക്രമീകരിക്കണം.

അതേസമയം, ഘടകകക്ഷി മന്ത്രിമാർക്ക് എതിരെയും ഡി വൈ എഫ് ഐ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ഗതാഗത വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും പ്രവർത്തനം ശരിയായ രീതിയിൽ അല്ല നടക്കുന്നത്. മാനേജ്മെൻറിനെ നിലയ്ക്ക് നിർത്താൻ മന്ത്രിമാർക്ക് കഴിയുന്നില്ല. രണ്ടാം പിണറായി സർക്കാർ ഭരിക്കുമ്പോഴും ഇടതുപക്ഷ പോലീസ് എന്താണെന്ന് ചില പോലീസുകാർക്ക് ഇനിയും അറിയില്ല. മലപ്പുറത്ത് നിന്നുള്ള ഡി വൈ എഫ് ഐ പ്രതിനിധികളാണ് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.

മാനസികമായും ശാരീരികമായും പീഡനം; വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ കേസ്മാനസികമായും ശാരീരികമായും പീഡനം; വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ കേസ്

Recommended Video

cmsvideo
റിഫയുടെ ഭർത്താവിനെതിരെ കേസ് മാനസികവും ശാരീരികവുമായ പീഡനം

കണ്ണൂരിലാണ് മെമ്പർഷിപ്പ് ഏറ്റവും കൂടുതൽ ഉള്ളത്. വയനാട് ജില്ലയിൽ മെമ്പർഷിപ്പ് പിന്നോട്ട് പോകുകയാണ് ചെയ്തത്. കോട്ടയം ജില്ലയിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ വീഴ്ചയുണ്ടായി. ഇതിന് പിന്നാലെ യുവതികളുടെ കൊഴിഞ്ഞുപോക്ക് ചർച്ചയായി മാറി. മെമ്പർഷിപ്പിൽ സ്ത്രീകൾക്ക് ഉണ്ടായ കൊഴിഞ്ഞുപോക്ക് പരിശോധിക്കണം. ലഹരി ക്വട്ടേഷൻ സംഘങ്ങൾക്ക് എതിരെ വലിയ രീതിയിൽ ഉളള ജാഗ്രത പുലർത്തണം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ലഹരി ഗുണ്ടാ സംഘകങ്ങളെ തുറന്നു കാട്ടുന്നതില്‍ മാതൃകയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

English summary
dyfi conference: party criticized pa muhammad riyaz and aa rahim forthis reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X