കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആക്രി പെറുക്കി' ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടിയോളം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടിയോളം രൂപ സംഭാവന നല്‍കി ഡിവൈഎഫ്‌ഐ. റീസൈക്കിള്‍ കേരള എന്ന പദ്ധതിയുടെ ഭാഗമായാണ് ഡിവൈഎഫ് 10,95,86537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം വിവിധ ജോലികള്‍ ചെയ്തു പഴയ വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയുമടക്കമാണ് ഇത്രയും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്.

ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ ഒരു കോടി രൂപയ്ക്ക് മുകളിലാണ് സംഭാവന നല്‍കിയത്. ഏറ്റവും കൂടുതല്‍ തുക നല്‍കിയത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ്. 165,42059 കോടി രൂപ.

DYFI

Recommended Video

cmsvideo
അയോധ്യ വിഷയത്തില്‍ പിണറായിയുടെ മറുപടി | Oneindia Malayalam

കോഴിക്കോട് ജില്ലാ കമ്മിറ്റി 1,20,01,266 രൂപയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി 1,15,00,000 രൂപയും തൃശൂര്‍ ജില്ലാ കമ്മിറ്റി 1,07,29,328 കോടി രൂപയും സമാഹരിച്ചു. സംസ്ഥാനത്തെ 11 ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികള്‍ 10 ലക്ഷത്തിന് മുകളില്‍ സംഭാവന ചെയ്തു. ഡിവൈഎഫ്‌ഐയുടെ റീസൈക്കിള്‍ കേരള ക്യാംപെയ്‌ന് വലിയ പിന്തുണയാണ് സംസ്ഥാനത്തുടനീളം ലഭിച്ചത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കല്ല് ചുമന്നും ലോഡിംഗ് പണികള്‍ ചെയ്തും തൊഴിലുറപ്പ് പണിയെടുത്തും കാര്‍ഷിക ജോലികള്‍ ചെയ്തും ടാറിംഗും പെയിന്റിംഗും അടക്കമുളള ജോലികള്‍ ചെയ്തും മറ്റുമാണ് പണമുണ്ടാക്കിയത്. ഇത് കൂടാതെ പാഴ് വസ്തുക്കളും പത്രങ്ങളും അടക്കം ശേഖരിച്ച് വില്‍പ്പന നടത്തി. നദികളില്‍ അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തും അവ വില്‍പ്പന നടത്തിയും പണം സമാഹരിച്ചു. 6.654 ടണ്‍ പ്ലാസ്റ്റികാണ് ഇത്തരത്തില്‍ ശേഖരിച്ച് വില്‍പന നടത്തിയത്. ഫുട്‌ബോള്‍ താരങ്ങളായ അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സികെ വിനീത്, സഹല്‍ അബ്ദുള്‍ സമദ് എന്നീ താരങ്ങളുടെ ജേഴ്‌സികള്‍ ലേലത്തില്‍ വില്‍പ്പന നടത്തിയ പണവും ഇക്കൂട്ടത്തിലുണ്ട്.

English summary
DYFI contributed more than 10 crores to the CMDRF through Recycle Kerala project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X