കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യവാനായ പിടിയുടെ നല്ലകാലം, ബിജെപിയുടെ മൗനം, കേന്ദ്ര ഏജന്‍സികളുടെ ഉദാസീനത; ആഞ്ഞടിച്ച് റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: കള്ളപ്പണ വിവാദത്തില്‍ പിടി തോമസ് എംഎല്‍എയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ വീണ്ടും രംഗത്ത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണമായിരുന്നെങ്കില്‍ പോലും ഇത്ര തെളിവ് കിട്ടിയ കേസില്‍ പിടി തോമസിനെ ചോദ്യം ചെയ്‌തേനെ എന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

'ഡിവൈഎഫ്‌ഐ എന്നെഴുതാന്‍ മനസ്സ് വരുന്നില്ല അല്ലേ'... മാതൃഭൂമിയ്ക്ക് റഹീമിന്റെ നല്ല നമസ്‌കാരം'ഡിവൈഎഫ്‌ഐ എന്നെഴുതാന്‍ മനസ്സ് വരുന്നില്ല അല്ലേ'... മാതൃഭൂമിയ്ക്ക് റഹീമിന്റെ നല്ല നമസ്‌കാരം

പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്

80 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് പിടിച്ച സംഭവത്തില്‍ ബിജെപി നേതാക്കള്‍ മൗനം പാലിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികള്‍ ഉദാസീനത പുലര്‍ത്തുകയാണെന്നും എഎ റഹീം ആരോപിച്ചു. വിശദാംശങ്ങള്‍....

80 ലക്ഷത്തിന്റെ കള്ളപ്പണം

80 ലക്ഷത്തിന്റെ കള്ളപ്പണം

80 ലക്ഷം രൂപയുടെ കള്ളപ്പണം കൈമാറുന്നതിനിടെ തൊണ്ടിസഹിതം ആണ് ഇന്‍കംടാക്‌സ് പിടികൂടിയത്. സ്ഥലത്ത് നിന്ന് ഒരു എംഎല്‍എ ഓടി രക്ഷപ്പെട്ടതായി വാര്‍ത്ത വന്നു. പിന്നീട് പിടി തോമസ് തന്നെ ആ എംഎല്‍എ താന്‍ ആണെന്ന് പറഞ്ഞ് രംഗത്ത് വന്നു എന്നാണ് റഹീം പറയുന്നത്.

ഇഡിയ്ക്ക് ഒരു കുലുക്കവും ഇല്ല

ഇഡിയ്ക്ക് ഒരു കുലുക്കവും ഇല്ല

അത്ഭുതകരമെന്നോണം കാണാന്‍ കഴിയുന്നത്, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ആയിരുന്നു ഭരിച്ചിരുന്നത് എങ്കില്‍ പിടി തോമസിനെ ഇതിനകം ചോദ്യം ചെയ്‌തേനെ. കള്ളപ്പണ ഇടപാട് ഒരു കേന്ദ്ര ഏജന്‍സി തന്നെ പിടികൂടിയിട്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഒരു കുലുക്കവും ഇല്ലെന്നാണ് റഹീമിന്റെ പരിഹാസം. ആദായനികുതി വകുപ്പ് ഈ കേസ് ഏതുവഴിയ്ക്ക് കൊണ്ടുപോയി എന്നും അറിയില്ല.

ഭാഗ്യവാനായ പിടി

ഭാഗ്യവാനായ പിടി

ഭാഗ്യവാനായ പിടിയുടെ നല്ലകാലം എന്നാണ് ഇക്കാര്യത്തില്‍ഡിവൈഎഫ്‌ഐയുടെ അഭിപ്രായം എന്നും എഎ റഹീം പരിഹസിച്ചു. ബിജെപിയും കോണ്‍ഗ്രസ്സും കൂടിയാലോചിച്ചാണ് കേരളത്തില്‍ പലകാര്യങ്ങളിലും അഭിപ്രായപ്രകടനം നടത്തുന്നത് എന്നും റഹീം ആരോപിച്ചു.

ബിജെപിയുടെ മൗനം

ബിജെപിയുടെ മൗനം

കേരളത്തിലെ ബിജെപി- കോണ്‍ഗ്രസ് അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ നഗ്നമായ ഒടുവിലത്തെ ഉദാഹരണം ആണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പിടി തോമസിനെതിരെ ഒരു വാക്ക് പോലും ബിജെപി നേതാക്കള്‍ ഇതുവരെ മിണ്ടിയിട്ടില്ല എന്നും എഎ റഹീം ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജന്‍സികളുടെ ഉദാസീനതയും ഇതിന്റെ തെളിവാണെന്ന് റഹീം പറയുന്നു.

തൊണ്ടിമുതല്‍ കിട്ടിയിട്ടും

തൊണ്ടിമുതല്‍ കിട്ടിയിട്ടും

തൊണ്ടിമുതല്‍ കിട്ടിയിട്ടും അതിന്റെ ഉറവിടം അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറാകാത്തത് അത്ഭുതകരമാണെന്നും റഹീം ആരോപിച്ചു. സമയം കഴിയുംതോറും തെളിവ് നശിപ്പിക്കുന്നതിനും ബന്ധപ്പെട്ടവരെയെല്ലാം ഭീഷണിപ്പെടുത്തുന്നതിനും വരുതിയ്ക്ക് നിര്‍ത്തുന്നതിനും എല്ലാം ഒരു എംഎല്‍എയ്ക്ക് സാധിക്കും എന്നും റഹീം പറഞ്ഞു.

ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യം

ഒരു എംഎല്‍എ നേരിട്ട് കള്ളപ്പണ ഇടപാടില്‍ പങ്കെടുക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും റഹീം പറഞ്ഞു.

5 ലക്ഷത്തിന്റെ പതിനാറ് കെട്ടുകള്‍

5 ലക്ഷത്തിന്റെ പതിനാറ് കെട്ടുകള്‍

സംഭവത്തിന് സാക്ഷ്യം വഹിച്ച ഇരയുടെ വാക്കുകള്‍ ഉദ്ധരിച്ച് മറ്റൊരു കാര്യവും റഹീം ചൂണ്ടിക്കാണിച്ചു. അഞ്ച് ലക്ഷത്തിന്റെ 16 കെട്ടുകള്‍ എന്ന വ്യാജേനയാണ് പണം കൊണ്ടുവന്നത്. എന്നാല്‍ എണ്ണി നോക്കിയപ്പോള്‍ പാതി പണമേ ഉണ്ടായിരുന്നുള്ളു. അതിന് മുമ്പേ അവിടെ നിന്ന് സ്ഥലംവിടാന്‍ ധൃതി പ്രകടിപ്പിച്ചു എന്നും അതിന് കാരണം പണം പാതിയേ ഉള്ളൂ എന്ന് അറിയുന്നതാണെന്നും റഹീം ആരോപിക്കുന്നു.

നടന്നത് പകല്‍ക്കൊള്ള

നടന്നത് പകല്‍ക്കൊള്ള

ആ പണം കൈപ്പറ്റിയിരുന്നെങ്കില്‍, താമസക്കാര്‍ക്ക് അത് ചെലവഴിക്കാന്‍ പോലും പറ്റില്ലായിരുന്നു. സ്രോതസ്സ് വ്യക്തമാക്കാന്‍ ആകാത്ത പണം അവര്‍ എന്ത് ചെയ്യും? എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നത് പകല്‍ക്കൊള്ളയാണെന്നും റഹീം ആരോപിക്കുന്നു. അധോലോക നായകരോ കള്ളക്കടത്തുകാരോ പോലും ഇങ്ങനെ പെരുമാറും എന്ന് കരുതുന്നില്ലെന്നും റഹീം പറഞ്ഞു.

Recommended Video

cmsvideo
WHY Khushboo ,BJP's biggest rival joined with Modi | Oneindia Malayalam

English summary
DYFI criticises Central Agencies and BJP for keeping silence in PT Thomas' black money controvers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X