Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാരായ മനുഷ്യരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് മാറരുത്; പിജി ഡോക്ടര്‍ സമരത്തിനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് ആരോഗ്യ മേഖലയില്‍ കടുത്ത പ്രതിന്ധിയാണ് സൃഷ്ടിക്കുന്നത്. പിജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി 373 നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലാത്തതും സ്‌റ്റൈപന്‍ഡ് വര്‍ധനവില്‍ തീരുമാനമാകാത്തതുമാണ് സമരം തുടരാനുള്ള കാരണങ്ങള്‍. ഇപ്പോഴിതാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരിക്കുകയാണ്.

പിജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സാധാരണക്കാരായ മനുഷ്യരാണ് മെഡിക്കല്‍ കോളേജിനെ കൂടുതലും ആശ്രയിക്കുന്നത്. അവരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് പി.ജി. ഡോക്ടര്‍മാര്‍ മാറരുതെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. ഡിവൈഎഫ്‌ഐയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം.

kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സമരക്കാര്‍ നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമര നേതൃത്വത്തെ ആകെ മാറ്റിയാണ് വീണ്ടും സമരമുഖത്തെത്തുന്നത് .

ഇത് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ആദ്യത്തേത്, ഒന്നാം വര്‍ഷ പി.ജി. പ്രവേശനം നേരത്തെ നടത്തുക എന്നതാണ്. എന്നാല്‍, സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമായത്തിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. ജോലിഭാരം കുറയ്ക്കുക എന്ന ആവശ്യത്തിന്മേല്‍, ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിരക്കി കഴിഞ്ഞു.

ഏഴ് മെഡിക്കല്‍ കോളേജുകളിലുമായി 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിനാണ് ഉത്തരവായത്. അതുകൊണ്ടുതന്നെ, മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ സമരം അനാവശ്യമാണ്. ചര്‍ച്ചയിലെ ആവശ്യങ്ങള്‍ നടപ്പിലാക്കിയതുമാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം എത്രയും വേഗം പിജി വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കണം. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് മുടക്കം കൂടാതെ സ്‌റ്റൈപെന്‍ഡ് നല്‍കുന്ന സംസ്ഥാനമാണ് കേരളം.

അവരുടെ മെഡിക്കല്‍ പിജി പഠനത്തിനായി സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിലും അനുഭാവ പൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സാധാരണക്കാരായ മനുഷ്യരാണ് മെഡിക്കല്‍ കോളേജിനെ കൂടുതലും ആശ്രയിക്കുന്നത്. അവരെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് പി.ജി. ഡോക്ടര്‍മാര്‍ മാറരുത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ നേതൃത്വത്തെ മാറ്റി പുതിയ നേതൃത്വം നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Recommended Video

cmsvideo
    Sandeep's incident was planned, CPM alleges RSS behind attack | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+