ഡിവൈഎഫ്‌ഐ ഗണപതിയെ കുരിശില്‍ തറച്ചോ; ഫേസ്ബുക്കില്‍ പുതിയ വിവാദം!
കേരളത്തിലെ സി പി എമ്മും കുരിശും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. കുരിശെടുത്ത്, ഒരിക്കല്‍ കൂടി പാര്‍ട്ടി വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ സംശയം. ഇത്തവണം സി പി എമ്മല്ല, യുവജന സംഘടനയായ ഡി വൈ എഫ് ഐയാണ് കുരിശ് കാരണം കുരിശിലായത്. ഡി വൈ എഫ് ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ പോസ്റ്ററാണ് ഹിന്ദു ദൈവമായ ഗണപതിയെ കുരിശില്‍ തറച്ചു എന്ന ആരോപണം നേരിടുന്നത്.
നേരത്തെ, ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സി പി എം നടത്തിയ ഘോഷയാത്രയിലാണ് സാക്ഷാല്‍ ശ്രീ നാരായണ ഗുരുവിനെ കുരിശില്‍ തറച്ചത്. തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി കൂവോട് നടത്തിയ ഘോഷയാത്രയിലാണ് വിവാദമായ ഈ നിശ്ചലദൃശ്യം ഇടം പിടിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ട് പേര്‍ കുരിശില്‍ തറക്കുന്നതായിരുന്നു പ്ലോട്ട്. ശ്രീനാരായണ ഗുരുവിന്റെ കഴുത്തില്‍ കത്തിവെക്കുന്ന മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ അന്ന് പ്രചരിച്ചത് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഡി വൈ എഫ് ഐ വയനാട് ജില്ലാ സമ്മേളനത്തിനായി ഒരുക്കിയ പോസ്റ്ററില്‍ ഗണപതിയെ കുരിശില്‍ തറച്ചു എന്നാരോപിച്ച് ഒരുപാട് പേര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വയനാട്ടിലെ പനമരത്ത് നിന്നുള്ള പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വലിയ വയറും ആനയുടേത് പോലുള്ള തലയും ഉണ്ടെങ്കിലും ഇത് ഗണപതിയല്ല എന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് ഇടതുപക്ഷ അനുകൂലികളുടെ ശ്രമം.












Click it and Unblock the Notifications