അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയെന്ന്!! അന്വേഷണം വേണം, ആവശ്യപ്പെട്ടത് ഡിവൈഎഫ്ഐ
ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് അഹമ്മദിന്റെ വീട് സന്ദര്‍ശിച്ചു
കണ്ണൂര്‍: എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹത ഒഴിവാക്കാന്‍ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐയുടെ പുതിയ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കണ്ണൂരില്‍ അഹമ്മദിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ അംഗമായിരുന്ന അഹമ്മദിന് അതിന് അനുസരിച്ചുള്ള ആദരവ് ലഭിച്ചില്ല. മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ മരണാനന്തര നടപടികള്‍ ധൃതി പിടിച്ച് ചെയ്തതു പോലും സംശയകരമാണ്. ചികില്‍സ നല്കിയ ആര്‍എംഎല്‍ ആശുപത്രിക്കു സംഭവിച്ച പിഴവിനെക്കുറിച്ച് ഇതിനകം എല്ലാവരും അറിഞ്ഞു കഴിഞ്ഞെന്നും റിയാസ് ചൂണ്ടിക്കാട്ടി.

ആശുപത്രി അധികൃതരുടെ വാദങ്ങള്‍ സംശയമുണര്‍ത്തുന്നതാണ്. അഹമ്മദിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് അവര്‍ നേരത്തേ പറഞ്ഞത്. ആരോഗ്യമേഖലയില്‍ തന്നെ ജോലി ചെയ്ത് പരിചയമുള്ള മക്കളെപ്പോലും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. രോഗവിവരത്തെക്കുറിച്ച് പോലും അറിയിച്ചില്ല. ഇവയെക്കുറിച്ചെല്ലാം കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം അഞ്ചിനാണ് എറണാകുളത്തു നടന്ന ഡിവൈഎഫ്ഐയുടെ ദേശീയ സമ്മേളനത്തില്‍ റിയാസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. എംബി രാജേഷിനു പകരമാണ് റിയാസ് സ്ഥാനമേറ്റെടുത്തത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications